/indian-express-malayalam/media/media_files/2025/12/27/salman-khan-2025-12-27-16-12-57.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ബോളിവുഡ് താരം സൽമാൻ ഖാന്റെ 60-ാം ജന്മദിനമാണിന്ന്. സിനിമ താരങ്ങളും സുഹൃത്തുക്കളും ആരാധകരും അടക്കം താരത്തിന് ആശംസ നേരുകയാണ്. കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം പൻവേലിലെ ഫാം ഹൗസിലാണ് താരം ജന്മദിനം ആഘോഷിച്ചത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ എം.എസ്. ധോണി ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
സൽമാൻ ഖാന് അറുപതാം ജന്മദിനം ആഘോഷിക്കുമ്പോൾ ഇന്റർനെറ്റിലും അദ്ദേഹം തന്നെയാണ് നിറഞ്ഞു നിൽക്കുന്നത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് അൻപതിനായിരത്തിലധികം ആളുകളാണ് സൽമാൻ ഖാനെ ഗൂഗിളിൽ തിരഞ്ഞത്. പിറന്നാൾ ദിനത്തിൽ ഗൂഗിൾ ട്രെൻഡിങ്ങിലും സൽമാൻ മുന്നിലെത്തി.
/indian-express-malayalam/media/post_attachments/37691c64-e94.png)
അതേസമയം, പിറന്നാൾ ദിനത്തിൽ ആരാധകർക്കായി പുതിയ ആക്ഷൻ ചിത്രം 'ബാറ്റിൽ ഓഫ് ഗാൽവാന്റെ' ടീസർ സൽമാൻ പങ്കുവെച്ചു. 2020-ലെ ഗാൽവാൻ വാലി സംഘർഷത്തെ ആസ്പദമാക്കി അപൂർവ ലാഖിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേണൽ ബി. സന്തോഷ് ബാബുവായാണ് സൽമാൻ എത്തുന്നത്. ചിത്രത്തിന്റെ റിലീസ് തീയതിയും താരം പ്രഖ്യാപിച്ചു; 2026 ഏപ്രിൽ 17-ന് ചിത്രം തിയേറ്ററുകളിൽ എത്തും.
Also Read: ജിം മുടക്കാറില്ല, പ്രിയം വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം; 60-ാം വയിസും ഫിറ്റ്നസ് കൈവിടാതെ സൽമാൻ ഖാൻ
മഹാമാരിക്ക് ശേഷം സൽമാന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷങ്ങളിലൊന്നായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
1988 ൽ പുറത്തിറങ്ങിയ ബിവി ഹൊ തൊ ഐസി എന്ന ചിത്രത്തിലൂടെയാണ് സൽമാൻ ഖാൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ 1989 ൽ പുറത്തിറങ്ങിയ മൈനേ പ്യാർ കിയ എന്ന ചിത്രത്തിലൂടെയായിരുന്നു ആദ്യമായി നായകനായത്. പിന്നീട് ഏക് ലഡ്ക ഏക് ലഡ്കി, ചന്ദ്ര മുഖി, കുച്ച് കുച്ച് ഹോത്ത ഹയ്, ദബാങ്, ഏക് താ ടൈഗർ, ഹം ദിൽ ദെ ചുകെ സനം, തേരെ നാം, ടൈഗർ സിന്ദാ ഹേ, ബജ്‌രംഗി ബായ്ജാന്‍, സുൽത്താൻ, കിക്ക്, പ്രേം രത്തന്‍ ധന്‍ പായോ, ബോഡി ഗാർഡ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ.
Also Read: അസിന്റെ ക്യൂട്ട്നെസ്സ്, നസ്രിയയുടെ വൈബ്; ഈ ഡെലൂലു പൊളിയാണ്
ബോളിവുഡിലെ പ്രശസ്ത എഴുത്തുകാരനായ സലിം ഖാന്റെയും സുശീല ചരകിന്റേയും മൂത്ത മകനായാണ് സൽമാന്റെ ജനനം. നടന്മാരായ അർബാസ് ഖാൻ, സൊഹൈൽ ഖാൻ എന്നിവരാണ് സഹോദരങ്ങൾ. അൽവിറ, അർപ്പിത എന്നിങ്ങനെ രണ്ടു സഹോദരിമാരും സൽമാനുണ്ട്. അഭിനേതാവെന്ന രീതിയിൽ മാത്രമല്ല, നിർമ്മാണരംഗത്തും സജീവമാണ് സൽമാൻ ഖാൻ. ജനപ്രീതി നേടിയ റിയാലിറ്റിഷോയായ ഹിന്ദി ബിഗ് ബോസിന്റെ അവതാരകൻ കൂടിയാണ് സൽമാൻ.
Read More: മനുഷ്യാ, നിങ്ങൾക്ക് 51 വയസ്സായെന്ന് ഓർമ്മയുണ്ടോ? മക്കൾക്കൊപ്പം ഹൃതിക്കിന്റെ തകർപ്പൻ ഡാൻസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us