പാക്കിസ്ഥാനിൽ ബോളിവുഡ് നടൻ സൽമാൻ ഖാന്റെ രൂപസാദൃശ്യമുള്ള ആളുടെ വീഡിയോ കണ്ട് അതിശയിക്കുകയാണ് സോഷ്യൽ മീഡിയ. കറാച്ചിയിലെ മാർക്കറ്റിൽവച്ചാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ടിക് ടോക് വഴിയാണ് ആദ്യം വീഡിയോ ഷെയർ ചെയ്യപ്പെട്ടത്. പിന്നീട് സോഷ്യൽ മീഡിയ വഴി വൈറലാവുകയായിരുന്നു. 14 സെക്കന്റ് ദൈർഘ്യമുള്ളതാണ് വീഡിയോ.

സൽമാൻ ഖാന്റെ ശരീരഘടനയും ലുക്കുമാണ് വീഡിയോയിലെ വ്യക്തിക്കുള്ളത്. വീഡിയോ കണ്ട പലരും സൽമാൻ ഖാനെ ടാഗ് ചെയ്താണ് ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോക്കുറിച്ച് സൽമാൻ പ്രതികരിക്കണം എന്നാണ് ആരാധകരുടെ ആവശ്യം.

അതേസമയം, ബോളിവുഡിന്റെ മസിൽമാൻ ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. മുംബൈയിൽ തന്റെ പുതിയ ചിത്രമായ ഭാരതിന്റെ ഷൂട്ടിങ്ങിലാണ് സൽമാൻ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ