/indian-express-malayalam/media/media_files/uploads/2017/08/salim-kumar.jpg)
കർഷക പ്രക്ഷോഭത്തിനു ഉറച്ച പിന്തുണയുമായി നടൻ സലിം കുമാർ. കർഷക സമരത്തെ പിന്തുണച്ച വിദേശ സെലിബ്രിറ്റികൾക്കെതിരെ കേന്ദ്ര സർക്കാർ അടക്കം രംഗത്തെത്തിയതിനെയും പരോക്ഷമായി സലിം കുമാർ വിമർശിച്ചു. താൻ എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പമാണെന്ന് സലിം കുമാർ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
കർഷക സമരം രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയതോടെ രാജ്യത്തിനകത്ത് വിവിധ മേഖലകളിൽ നിന്നുള്ളവർ പ്രതികരണവുമായി എത്തിയിരുന്നു. ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കറും തന്റെ നിലപാട് വ്യക്തമാക്കി. ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്‌ച ചെയ്യരുതെന്നാണ് സച്ചിൻ ടെൻഡുൽക്കറുടെ പ്രതികരണം. അക്ഷയ് കുമാർ, കങ്കണ റണാവത്ത്, പി.ടി ഉഷ തുടങ്ങി നിരവധി പേർ അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള വിമർശനങ്ങളോട് രൂക്ഷമായ പ്രതികരണമാണ് നടത്തിയത്.
Read More: കർഷക സമരം: സച്ചിന് മറുപടിയുമായി താപ്സി പന്നു
എന്നാൽ ഇത്തരം വിമർശനങ്ങൾ വരുമ്പോൾ നാം ആത്മപരിശോധന നടത്തണം എന്നും കർഷകർക്കൊപ്പം നിലകൊള്ളണമെന്നും പ്രഖ്യാപിച്ച് നടി താപ്സി പന്നു ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ഇതിന്റെ തുടർച്ചയെന്നോണമാണ് സലിം കുമാറിന്റെ പോസ്റ്റ്.
സലിം കുമാറിന്റെ കുറിപ്പ്
"അമേരിക്കയിൽ വർഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ് ഫ്ലോയിഡിന്റെ ദയനീയ ചിത്രം, മനസാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വർഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കയ്‌ക്കെതിരെ പ്രതികരിച്ചു. ആക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്‌ചക്കാരായി നിന്നാൽ മതിയെന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്‌നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല.
Read Also: ചോദ്യം സച്ചിനോടോ ? സന്ദീപ് ശർമയുടെ രൂക്ഷ പ്രതികരണം, ഒടുവിൽ ട്വീറ്റ് ഡിലീറ്റ് ചെയ്‌തു
പകരം ലോകപ്രതിഷേധത്തെ അവർ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അത് കൂടാതെ, അമേരിക്കൻ പൊലീസ് മേധാവി മുട്ടുകാലിൽ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മൾ കണ്ടു. അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടത്.
പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകൾ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വർഗ വരമ്പുകളില്ല, വർണ്ണ വരമ്പുകളില്ല.
എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം."
മിനിറ്റുകൾകൊണ്ട് സലിം കുമാറിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. മൂവായിരത്തിലേറെ പേർ സലിം കുമാറിന്റെ പോസ്റ്റ് ഇതിനോടകം ഷെയർ ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us