scorecardresearch

Latest News

‘ക്രിക്കറ്റിനെ വീണ്ടും പ്രണയിച്ചു തുടങ്ങി, നന്ദി വിരാട് കോഹ്‌ലി’; നടിയുടെ ട്വീറ്റ് വൈറൽ

കോഹ്‌ലിയുടെ 29 -ാം ജന്മദിനത്തിൽ താരത്തിന് നിരവധിപേരാണ് ആശംസകൾ നേർന്നത്

saiyami, virat kohli

ഇന്ത്യൻ നായകൻ വിരാട്‌ കോഹ്‌ലിയുടെ 29 -ാം ജന്മദിനത്തിൽ താരത്തിന് നിരവധിപേരാണ് ആശംസകൾ നേർന്നത്. ഇക്കൂട്ടത്തിൽ ബോളിവുഡിൽനിന്നും നിരവധി താരങ്ങളും ഉണ്ടായിരുന്നു. എന്നാൽ കോഹ്‌ലിക്ക് നടി സയാമി ഖേർ അയച്ച സന്ദേശമാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്.

”സച്ചിൻ വിരമിച്ചപ്പോൾ ക്രിക്കറ്റിനോടുളള എന്റെ പ്രണയം മരിച്ചു. പക്ഷേ ഇപ്പോൾ ഞാൻ വീണ്ടും ക്രിക്കറ്റിനെ പ്രണയിച്ചു തുടങ്ങി. അതിനെനിക്ക് വിരാട് കോഹ്‌ലിയോട് നന്ദിയുണ്ട്”- ഇതായിരുന്നു സയാമിയുടെ ട്വീറ്റ്. നിരവധി പേരാണ് സയാമിയുടെ ട്വീറ്റിന് കമന്റ് ചെയ്തിരിക്കുന്നത്.

ശ്രദ്ധ കപൂർ, താരാ ശർമ, അനുപം ഖേർ, വിവേക് ഒബ്റോയ് എന്നിവരും കോഹ്‌ലിക്ക് ആശംസകൾ നേർന്നിരുന്നു. പക്ഷേ കോഹ്‌ലിയുടെ പ്രണയിനിയും നടിയുമായ അനുഷ്ക ശർമ ആശംസകൾ നേരുന്നത് കാണാൻ കാത്തിരുന്ന ആരാധകർക്ക് നിരാശയാണ് ഉണ്ടായത്. സോഷ്യൽ മീഡിയയിൽ അനുഷ്കയുടെ സന്ദേശം ഒരിടത്തും കാണാൻ സാധിച്ചില്ല.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Saiyami kher wishes virat kohli birthday