scorecardresearch

ഇതൊക്കെ എങ്ങനെ സാധിക്കുന്നു; 'വടക്കൻ സെൽഫി' പോലൊരു 'ആദിപുരുഷ്', വീഡിയോ

ആദിപുരുഷ് ചിത്രത്തവുമായി ബന്ധപ്പെട്ട ട്രോളുകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്

ആദിപുരുഷ് ചിത്രത്തവുമായി ബന്ധപ്പെട്ട ട്രോളുകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്

author-image
Nandana Satheesh
New Update
Adipurush| Adipurush troll| Viral Video

സോഷ്യൽ മീഡിയയിൽ വൈറലായ ആദിപുരുഷ് ട്രോൾ വീഡിയോയിൽ നിന്ന്, Photo: Trends Desk/IE Malayalam

ആദിപുരുഷ് പുറത്തിറങ്ങിയ ആഴ്ച്ചകൾ കഴിഞ്ഞെങ്കിലും ചിത്രവുമായി ബന്ധപ്പെട്ട ട്രോളുകൾ ഇതുവരെ അവസാനിച്ചിട്ടില്ല. ഒരുപാട് വിവാദങ്ങൾക്കിടയിലാണ് ചിത്രം റിലീസിനെത്തിയത്. ആദ്യ ദിവസം തന്നെ ആദിപുരുഷിനെ ചുറ്റിപറ്റിയുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചു. വളരെ വേഗത്തിൽ തന്നെ ഇവ വൈറലാവുകയും ചെയ്തു. തികച്ചും വെറൈറ്റിയായ ഒരു ആദിപുരുഷ് ട്രോൾ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ മലയാള ചിത്രമാണ് 'ഒരു വടക്കൻ സെൽഫി.' നിവിൻ പോളി, അജു വർഗ്ഗീസ്, മഞ്ജിമ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവർ മൂന്ന് പേരും ഒന്നിച്ചുള്ള ഒരു ഡയലോഗ് ആദിപുരുഷിൽ ചിത്രീകരിച്ചാൽ എങ്ങനെയുണ്ടാകും?

Advertisment

കൃതി സനോണിനെയും സെയ്ഫ് അലി ഖാനെയുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. എന്നാൽ ഇവർ പറയുന്നത് വടക്കൻ സെൽഫിയിലെ രസകരമായ ഡയലോഗാണ്. റിൻഷാദ് എഡിറ്റ്സ് എന്ന പേജാണ് വീഡിയോ പങ്കുവച്ചത്. 'ഒരു രാവണ സെൽഫി' എന്ന അടികുറിപ്പോടെ പങ്കുവച്ച വീഡിയോയ്ക്ക് ഒരു ലക്ഷത്തിലധിം ലൈക്കുകളുണ്ട്.

ലങ്കൻ പട്ടണം… എനിക്കും കിട്ടണം… സീതേം പെരുമേം പണം…., ഇത് ആരാ പിടക്കണ തലയോ , ഡബിൾ ഡക്കർ രാവണൻ, രാവണന് WWE ജയിച്ച ബെൽറ്റ് ഒക്കെ ഉണ്ടല്ലോ തുടങ്ങിയ രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.

പ്രഭാസ്, സെയ്ഫ് അലി ഖാൻ, കൃതി സനോൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി, ഐതിഹാസിക കഥയായ രാമയണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രമാണ് ആദിപുരുഷ്. ചിത്രം റിലീസ് ചെയ്ത നാൾ മുതൽ സോഷ്യൽ മീഡിയയിൽ എങ്ങും ട്രോളുകളുടെയും വിമർശനങ്ങളുടെയും തോരാമഴയാണ്. വിഎഫ്എക്സ്, കഥ, തിരക്കഥ, മേക്കപ്പ് തുടങ്ങിയ ചിത്രത്തിന്റെ എല്ലാ മേഖലയെക്കുറിച്ചും അതിരൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. അല്‍പ്പമെങ്കിലും കാഴ്ചക്കാര്‍ പുകഴ്ത്തിയത് പശ്ചാത്തല സംഗീതത്തെയായിരുന്നു. 500 കോടി രൂപയിലധികം മുടക്കിയ ചിത്രം വെറും കാര്‍ട്ടൂൺ ചിത്രം പോലെ ആയിപ്പോയല്ലോ എന്നാണ് ഭൂരിഭാഗം പേരുടേയും വിലയിരുത്തൽ.

Saif Ali Khan Nivin Pauly Viral Video Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: