Latest News

‘ജബ് വി മെറ്റ്’, വളർത്തു നായയെ കണ്ടെത്തിയ കഥ പറഞ്ഞ് സച്ചിൻ; വീഡിയോ

നായ തന്റെ വീട്ടിലേക്ക് എത്തിയ ഹൃദയസ്പർശിയായ കഥയാണ് സച്ചിൻ വീഡിയോയിലൂടെ ആരാധകരുമായി പങ്കുവെക്കുന്നത്

sachin tendulkar, sachin tendulkar new pet, sachin tendulkar adopts stray dog, tendulkar new indie puppy spike, viral videos, sports news, indian express malayalam

ലോക്ക്ഡൗണിൽ സ്വന്തം വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നത് പതിവാക്കിയിരിക്കുകയാണ് സച്ചിൻ ടെണ്ടുൽക്കർ. പാചകവും ഗാർഡനിംഗും ആരാധകരുമായി മുൻപ് പങ്കുവച്ച സച്ചിൻ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ.

വീട്ടിലെ പുതിയ നായകുട്ടിയുടെ ചിത്രം സച്ചിൻ നേരത്തെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ നായ തന്റെ വീട്ടിലേക്ക് എത്തിയ ഹൃദയസ്പർശിയായ കഥയാണ് സച്ചിൻ വീഡിയോയിലൂടെ ആരാധകരുമായി പങ്കുവെക്കുന്നത്. “ജബ് വി മെറ്റ് .. സ്പൈക്” എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

സ്പൈക് ഒരു അനാധനാണ്‌ എന്ന് വിശദീകരിച്ചുകൊണ്ട് സച്ചിൻ, തന്റെ കെയർടേക്കറുടെ മക്കളാണ് നായക്കുട്ടിയെ തന്റെ ഫാംഹൗസിലേക്ക് കൊണ്ടുവന്നത് എന്ന് വീഡിയോയിൽ പറയുന്നു. പിന്നീട് നായക്കുട്ടിയെ ഇഷ്ടപെട്ട സച്ചിൻ അതിനെ പരിപാലിക്കാൻ തീരുമാനിക്കുകയും സ്പൈക്ക് എന്ന പേര് ഇടുകയും ചെയ്യുകയായിരുന്നു എന്ന് വീഡിയോയിൽ പറയുന്നു.

ഊർജ്ജസ്വലനായ നായ്ക്കുട്ടി മുറ്റത്തും കോഴികൾക്കിടയിലും കളിക്കുകയും കളിപ്പാട്ടങ്ങളുമായി മല്ലിടുന്നതിനിടയിൽ ഒരു സോഫയിൽ ചാടുന്നതും വീഡിയോയിൽ കാണാം. സ്പൈക്ക് ഒരു ഇന്ത്യൻ ബ്രീഡാണെന്നു സച്ചിൻ പറയുന്നുണ്ട്.

നിരവധി പേരാണ് സച്ചിനെ അഭിനന്ദിച്ചു രംഗത്ത് വരുന്നത്. വളർത്തു മൃഗങ്ങളെ വാങ്ങുകയല്ല ഇതുപോലെ ദത്തെടുക്കുകയാണ് ചെയ്യേണ്ടത് എന്നാണ് ചിലർ വീഡിയോക്ക് കമന്റ് ചെയ്യുന്നത്. ട്വിറ്ററിൽ ചിലർ സ്വന്തം വളർത്തു മൃഗങ്ങളുടെ ചിത്രങ്ങളും കമന്റായി നൽകുന്നുണ്ട്.

Also read: ജർമ്മൻ അത്‍ലറ്റിന്റെ കരണത്തടിച്ച് ജൂഡോ കോച്ച്; വൈറൽ വീഡിയോക്ക് പിന്നിലെ കാരണമിതാണ്

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Sachin tendulkar rescues and adopts indian breed video

Next Story
വെളളം ഉപയോഗിച്ച് ഓടിക്കുന്ന വാട്ടർ കാർ മാതൃകയുമായി ഇന്ത്യൻ മെക്കാനിക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express