മുംബൈ: ലോകം ക്രിസ്തുമസ് ആഘോഷത്തന്റെ തിരക്കിലാണ്. ലോകം മുഴുവന്‍ ദൈവ പുത്രന്റെ ജന്മദിനം ആഘോഷിക്കുമ്പോള്‍ അതിന് സാധിക്കാത്ത കുരുന്നുകളുമുണ്ട് പലയിടത്തും. അതുപോലെയുള്ള കുട്ടികള്‍ക്കായി സാന്റാ ക്ലോസായി മാറിയിരിക്കുകയാണ് ക്രിക്കറ്റ് ദൈവം സച്ചിന് ടെണ്ടുല്‍ക്കര്‍.
ക്രിക്കറ്റ് മൈതാനത്തോട് വിട പറഞ്ഞെങ്കിലും തന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ നിരന്തരം ആരാധകരുമായി ബന്ധപ്പെടുന്ന താരമാണ് സച്ചിന്. ഈ ക്രിസ്തുമസിന് സച്ചിന് ഒരു പറ്റം കുരുന്നുകളുടെ മുഖത്ത് പുഞ്ചിരി വിരിയിച്ചിരിക്കുകയാണ്.
ആഷ്റായ് ചൈല്‍ഡ് കെയര്‍ സെന്ററിലെ കുട്ടികളുടെ ക്രിസ്തുമസ് ആഘോഷത്തിനായാണ് സച്ചിന് സാന്റയുടെ വേഷത്തിലെത്തിയത്. സാന്റയായി തങ്ങള്‍ക്ക് മുന്നിലുള്ളത് സാക്ഷാല്‍ സച്ചിനാണെന്ന് അദ്ദേഹം മുഖംമൂടി ഊരും വരെ കുട്ടികള്‍ക്ക് മനസിലായിരുന്നില്ല.
കുട്ടികള്‍ക്ക് കൈനിറയെ സമ്മാനം നല്‍കിയും അവര്‍ക്കൊപ്പം കളിച്ചുല്ലസിച്ചുമൊക്കെയാണ് സച്ചിന് മടങ്ങിയത്. ട്വിറ്ററിലൂടെ ആഘോഷത്തിന്റെ രസകരമായ വീഡിയോയും സച്ചിന് പങ്കുവെച്ചിട്ടുണ്ട്. വീഡിയോ കണ്ട ആരാധകര്‍ സച്ചിന്റെ നല്ല മനസിന് നന്ദി പറയുകയും അഭിനന്ദിക്കുകയുമാണ്.
Ho..Ho..Ho…
Merry Christmas to all of you!Just amazing to be with these young ones at Ashray Child Care Centre.
The joy on their innocent faces was just priceless! #BecomingSanta #MerryChristmas pic.twitter.com/9hUHKHcYJd— Sachin Tendulkar (@sachin_rt) December 25, 2018