Latest News
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
ഡെൽറ്റ പ്ലസ് വകഭേദം: കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു

കുരുന്നുകള്‍ക്ക് മുന്നില്‍ ‘സാന്റയായി’ സാക്ഷാല്‍ സച്ചിന്‍; നന്ദി പറഞ്ഞ് ആരാധകര്‍

തങ്ങള്‍ക്ക് മുന്നിലുള്ളത് സാക്ഷാല്‍ സച്ചിനാണെന്ന് അദ്ദേഹം മുഖംമൂടി ഊരും വരെ കുട്ടികള്‍ക്ക് മനസിലായിരുന്നില്ല

christmas, santa clause, sachin tendulkar, kids, ie malayalam, ക്രിസ്തുമസ്, സാന്‍റാ ക്ലോസ്, സച്ചിന്‍, ഐഇ മലയാളം

മുംബൈ: ലോകം ക്രിസ്തുമസ് ആഘോഷത്തന്റെ തിരക്കിലാണ്. ലോകം മുഴുവന്‍ ദൈവ പുത്രന്റെ ജന്മദിനം ആഘോഷിക്കുമ്പോള്‍ അതിന് സാധിക്കാത്ത കുരുന്നുകളുമുണ്ട് പലയിടത്തും. അതുപോലെയുള്ള കുട്ടികള്‍ക്കായി സാന്റാ ക്ലോസായി മാറിയിരിക്കുകയാണ് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

ക്രിക്കറ്റ് മൈതാനത്തോട് വിട പറഞ്ഞെങ്കിലും തന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ നിരന്തരം ആരാധകരുമായി ബന്ധപ്പെടുന്ന താരമാണ് സച്ചിന്‍. ഈ ക്രിസ്തുമസിന് സച്ചിന്‍ ഒരു പറ്റം കുരുന്നുകളുടെ മുഖത്ത് പുഞ്ചിരി വിരിയിച്ചിരിക്കുകയാണ്.

ആഷ്‌റായ് ചൈല്‍ഡ് കെയര്‍ സെന്ററിലെ കുട്ടികളുടെ ക്രിസ്തുമസ് ആഘോഷത്തിനായാണ് സച്ചിന്‍ സാന്റയുടെ വേഷത്തിലെത്തിയത്. സാന്റയായി തങ്ങള്‍ക്ക് മുന്നിലുള്ളത് സാക്ഷാല്‍ സച്ചിനാണെന്ന് അദ്ദേഹം മുഖംമൂടി ഊരും വരെ കുട്ടികള്‍ക്ക് മനസിലായിരുന്നില്ല.

കുട്ടികള്‍ക്ക് കൈനിറയെ സമ്മാനം നല്‍കിയും അവര്‍ക്കൊപ്പം കളിച്ചുല്ലസിച്ചുമൊക്കെയാണ് സച്ചിന്‍ മടങ്ങിയത്. ട്വിറ്ററിലൂടെ ആഘോഷത്തിന്റെ രസകരമായ വീഡിയോയും സച്ചിന്‍ പങ്കുവെച്ചിട്ടുണ്ട്. വീഡിയോ കണ്ട ആരാധകര്‍ സച്ചിന്റെ നല്ല മനസിന് നന്ദി പറയുകയും അഭിനന്ദിക്കുകയുമാണ്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Sachin surprises kids by dressing up as santa

Next Story
ആറു മാസത്തിനുശേഷം ഭൂമിയിലെത്തിയ ബഹിരാകാശ യാത്രികൻ നടക്കാൻ മറന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com