തന്റെ അമ്മായിയുടെ ജന്മദിനത്തിൽ ബാല്യകാല ഓർമകൾ പങ്കുവയ്ക്കുകയാണ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ. നാല് വർഷം അമ്മായിയുടെ അപ്പാർട്ട്മെന്റിൽ നിന്നായിരുന്നു താൻ സ്കൂളിൽ പഠിച്ചിരുന്നതെന്ന് സച്ചിൻ പറഞ്ഞു. താൻ അക്കാലത്ത് അവിടെ നിന്നാണ് ക്രിക്കറ്റ് പരിശീലിച്ചിരുന്നെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ സച്ചിൻ പറയുന്നു. തന്റെ ബാറ്റിങ് പരിശീലനത്തിനായി അമ്മായി ഗോൾഫ് ബോൾ എറിഞ്ഞു തന്നിരുന്നെന്നും ഇപ്പോഴും അവർ അതിന് തയ്യാറാണെന്നും സച്ചിൻ പറയുന്നു.

“എന്റെ അമ്മായിയെ ഞാൻ അവരുടെ ജന്മദിന ദിവസം സന്ദർശിച്ചു. ഞങ്ങൾ‌ക്ക് വളരെയധികം പ്രിയപ്പെട്ട കാര്യങ്ങൾ‌ ഓർത്തെടുത്തു. പ്രത്യേകിച്ചും അവരെക്കൊണ്ട് ഒരു ഗോൾഫ് ബോൾ‌ എറിയിപ്പിച്ച് ഞാൻ ക്രിക്കറ്റ് പരിശീലിച്ച സമയങ്ങൾ. ഇന്നും അത് ചെയ്യാൻ അവർ തയ്യാറാണ്. ഇതേ സ്ഥലത്താണ് ഞാൻ പരിശീലിച്ചിരുന്നത്,” സച്ചിൻ പറഞ്ഞു

Read More

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook