/indian-express-malayalam/media/media_files/ViknRIYfZyFEq4fpAlXw.jpg)
ഇന്ത്യയ്ക്കു പുറത്ത് 18 പടികളുള്ള ഏക അയ്യപ്പ ക്ഷേത്രമാണ്
കാനനവാസനായ അയ്യപ്പനെ കാണാൻ വർഷം തോറും ലക്ഷക്കണക്കിന് പേരാണ് മണ്ഡലകാലത്ത് ശബരിമലയിൽ എത്തുന്നത്. അയ്യനെ കൺനിറയെ കണ്ട് തൊഴുത് മടങ്ങുമ്പോൾ ഓരോ അയ്യപ്പ ഭക്തന്റെയും മനസ് നിറയും. കേരളത്തിലേതുപോലെ അമേരിക്കയിലുമുണ്ട് ഒരു അയ്യപ്പ ക്ഷേത്രം. അമേരിക്കയുടെ തലസ്ഥാന നഗരിയായ വാഷിങ്ടൺ ഡിസിയിൽനിന്നും 12 മൈൽ അകലെയാണ് മേരിലാൻഡിലെ ഈ ക്ഷേത്രം. 'നോർത്ത് അമേരിക്കയിലെ ശബരിമല' എന്ന പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.
എൺപതുകളിലാണ് മേരിലാൻഡിലെ ശ്രീ ശിവ വിഷ്ണു ക്ഷേത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയത്. 1991 ൽ ആദ്യത്തെ കുംഭാഭിഷേകം നടന്നതോടെ ഭക്തരുടെ അഭിലാഷം നിറവേറി. പിന്നീട് നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ ക്ഷേത്രത്തിൽ നടന്നു. 2003 ലാണ് അയ്യപ്പനു വേണ്ടിയുള്ള പ്രത്യേക ഗോപുരം ക്ഷേത്രത്തിൽ പണിതത്. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.
ഇന്ത്യയ്ക്കു പുറത്ത് 18 പടികളുള്ള ഏക അയ്യപ്പ ക്ഷേത്രമാണ്. കൂടാതെ കന്നിമൂല ഗണപതി, മാളികപ്പുറത്തമ്മ പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിലുണ്ട്. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ വലിയ വ്യത്യാസമില്ലാതെ ഇവിടെ അനുവർത്തിച്ചുവരുന്നു. മണ്ഡലപൂജ, മകരവിളക്ക് സമയങ്ങളിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള നിരവധി പേർ അയ്യപ്പ സ്വാമിയെ തൊഴാൻ ഇവിടെയെത്തുന്നു.
അമേരിക്കയിലെ അയ്യപ്പസ്വാമി ക്ഷേത്രം
Posted by Shijo's Travel Diary on Saturday, January 27, 2024
ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടി ചവിട്ടിയാണ് അയ്യപ്പ ഭക്തർ സന്നിധാനത്തേക്ക് കടക്കുന്നത്. കെട്ടുനിറയ്ക്കാനുള്ള സൗകര്യങ്ങൾ ക്ഷേത്രത്തിൽ തന്നെ ഒരുക്കിയിട്ടുണ്ട്. ശബരിമലയിലെ കാനന പാതയുടെ പ്രതീതി ഭക്തർക്ക് ഉണ്ടാക്കാൻ ക്ഷേത്രത്തിനു ചുറ്റും ഒരു നടപ്പാതയുമുണ്ട്. മകരവിളക്ക് ദിവസം പുഷ്പാഭരണ ഘോഷയാത്ര, താലപ്പൊലി, ശീവേലി എന്നിവ നടക്കാറുണ്ട്.
Read More
- "അയൺ മാൻ സ്യൂട്ട്" നിർമ്മിച്ച് യൂട്യൂബർ; അമ്പരപ്പോടെ സൈബർ ലോകം; വീഡിയോ
- അമ്മയുടെ തമാശയിൽ പൊട്ടിച്ചിരിച്ച യുവതി മടങ്ങിയെത്തിയത് 5 വർഷത്തെ കോമയിൽ നിന്ന്
- വഴിയിൽ കണ്ട ആരാധകനെ വിസ്മയിപ്പിച്ച് സച്ചിൻ ടെണ്ടുൽക്കർ; വീഡിയോ
- 83,000 വിലയുള്ള നായയെ തട്ടിയെടുത്തു; മോഷ്ടാവിന്റെ കാറിൽ തൂങ്ങിക്കിടന്ന് യുവതി പിന്തുടർന്നത് കിലോമീറ്ററുകൾ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us