scorecardresearch

അയാം സോറി അയ്യപ്പ, നാന്‍ ഉള്ളെ വന്താ യെന്നപ്പാ: വൈറലായി തമിഴ് ബാന്റിന്റെ പാട്ട്

''അയാം സോറി അയ്യപ്പ, നാന്‍ ഉള്ളെ വന്താ യെന്നപ്പാ...'' എന്നു തുടങ്ങുന്ന ഗാനം ശബരിമല യുവതീ പ്രവേശനത്തെ പിന്തുണയ്ക്കുന്നതാണ്

''അയാം സോറി അയ്യപ്പ, നാന്‍ ഉള്ളെ വന്താ യെന്നപ്പാ...'' എന്നു തുടങ്ങുന്ന ഗാനം ശബരിമല യുവതീ പ്രവേശനത്തെ പിന്തുണയ്ക്കുന്നതാണ്

author-image
WebDesk
New Update
sabarimala, vaanam, neelam, pa ranjith, casteless music band, ie malayalam, ശബരിമല, യുവതി പ്രവേശനം, പാ രഞ്ജിത്ത്, ഐഇ മലയാളം

ചെന്നൈ: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള തമിഴ് മ്യൂസിക് ബാന്റിന്റെ ഗാനം വൈറലാവുന്നു. പാ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വാനം ഫെസ്റ്റിന്റെ ഭാഗമായി നടന്ന സംഗീത നിശയില്‍ കാസ്റ്റ് ലെസ് മ്യൂസിക് ബാന്റ് അവതരിപ്പിച്ച ഗാനമാണ് വൈറലായി മാറുന്നത്.

Advertisment

രഞ്ജിത്തിന്റെ തന്നെ ബാന്റാണ് കാസ്റ്റ് ലെസ് ബാന്റ്. ''അയാം സോറി അയ്യപ്പ, നാന്‍ ഉള്ളെ വന്താ യെന്നപ്പാ...'' എന്നു തുടങ്ങുന്ന ഗാനം ശബരിമല യുവതീ പ്രവേശനത്തെ പിന്തുണയ്ക്കുന്നതാണ്. ഇന്നലെ നടന്ന പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. മലയാളികളും വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.

ചെന്നൈ മൈലാപ്പൂരിലാണ് നീലം കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള വാനം ഫെസ്റ്റ് നടത്തിയത്. ജാതിയും മതവും ഇല്ലാത്ത സമത്വ ലോകത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് ഫെസ്റ്റിന്റെ ലക്ഷ്യം. ഇതേ ലക്ഷ്യത്തോടെ രൂപീകരിച്ചതാണ് കാസ്റ്റ് ലെസ് മ്യൂസിക് ബാന്റ്.

19 പേരടങ്ങിയ ബാന്റ് പത്തൊമ്പതാം നൂറ്റാണ്ടിലെ എഴുത്തുകാരനായ സി.ഇയോതൈ തസ് ഉപയോഗിച്ച ജാതി ഇല്ലാത്ത തമിഴ് ജനത എന്ന പ്രയോഗത്തില്‍ നിന്ന് പ്രേരണ ഉള്‍കൊണ്ടാണ് 'കാസ്‌റ്റ്‌ലെസ് കളക്ടീവ്' എന്ന പേര് ബാന്റിന് നല്‍കിയത്.

Advertisment

Pa Ranjith Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: