scorecardresearch

ഇതു കേട്ടാൽ എങ്ങനെ തുള്ളാതിരിക്കും? ചെണ്ടമേളത്തിനു ചുവടുവച്ച് വിദേശി; വീഡിയോ

വാദ്യമേളത്തിനൊപ്പം ചുവടുവയ്ക്കുന്ന റഷ്യക്കാരനായ യുവാവിന്റെ വീഡിയോയാണ് വൈറലാകുന്നത്

വാദ്യമേളത്തിനൊപ്പം ചുവടുവയ്ക്കുന്ന റഷ്യക്കാരനായ യുവാവിന്റെ വീഡിയോയാണ് വൈറലാകുന്നത്

author-image
Trends Desk
New Update
Dance, Viral Video

ചിത്രം: ഇൻസ്റ്റഗ്രാം

ചെണ്ടമേളത്തിന് ചുവടുവയ്ക്കാനോ താളം പിടിക്കാനോ ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. കേരളത്തിലെത്തുന്ന വിദേശികളെ അടക്കം ആകർഷിക്കുന്ന ഒന്നുകൂടിയാണ് മലയാളികളുടെ ഉത്സവ-ആഘോഷങ്ങളിലെ നിറസാന്നിധ്യമായ ചെണ്ടമേളം. മേളക്കാർക്കൊപ്പം ചെണ്ടകൊട്ടുന്നതിന് നടുവിലായി നൃത്തച്ചുവട് വയ്ക്കുന്ന ഒരു വിദേശിയുടെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.

Advertisment

റഷ്യക്കാരനായ യുവാവ് ആണ് ചെണ്ടമേളത്തിന്റെ താളത്തിന് ചുവടുവയ്ക്കുന്നത്. "nikitaputmakov" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്ന റീൽ വീഡിയോയിൽ മലയാളികളടക്കം നിരവധി പേർ കമന്റുമായെത്തിയിട്ടുണ്ട്.

Advertisment

"ഇത് കേട്ടാൽ എങ്ങനാ തുള്ളാതെ ഇരിക്കുക," "എന്താ സാറേ കേരളം ഇഷ്ടമായോ" തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. 1.3 മില്യണിലധികം കാഴ്ചകൾ വീഡിയോ നേടിയിട്ടുണ്ട്.

അതേസമയം, ആൾക്കൂട്ടത്തിന് നടുവിൽ നൃത്തം ചെയ്യുന്ന ഒരു അച്ഛന്റെയും അദ്ദേഹത്തെ തിരികെ വിളിക്കാൻ വരുന്ന മകളുടെയും വീഡിയോ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

Read More

Dance Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: