Latest News

ട്രെയിനിൽ നിന്ന് വീണ ഗർഭിണിയെ രക്ഷിച്ച് ആർ.പി.എഫ് ഉദ്യോഗസ്ഥൻ; വീഡിയോ

സമയോചിതമായ ഇടപെടലിലൂടെ ഉദ്യോഗസ്ഥൻ യുവതിയുടെ ജീവൻ രക്ഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

Mumbai RPF constable saves pregnant woman, Maharashtra RPF jawan viral video, Mumbai RPF constable viral video

മുംബൈ: ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നും പ്ലാറ്റ്‌ഫോമിന്റെ ഇടയിലേക്ക് കാൽവഴുതി വീണ ഗർഭിണിയെ രക്ഷിച്ച് ആർ.പി.എഫ് ഉദ്യോഗസ്ഥൻ. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ, സമയോചിതമായ ഇടപെടലിലൂടെ രണ്ടു ജീവനുകൾ രക്ഷിച്ച ഉദ്യോഗസ്ഥനെ ഹീറോയായി വാഴ്ത്തുകയാണ് സോഷ്യൽ മീഡിയ.

തിങ്കളാഴ്ച മുംബൈയിലെ കല്യാൺ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം. ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതി ട്രെയിൻ മാറി കേറുകയായിരുന്നു. ഇതു മനസിലാക്കി ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നും തിരിച്ചു ഇറങ്ങാൻ ശ്രമിക്കുമ്പോളാണ് കാൽവഴുതി വീണത്.

ഇതു കണ്ട ആർ.പി.എഫ് ഉദ്യോഗസ്ഥൻ ഓടിയെത്തി യുവതിയെ വലിച്ചു കേറ്റി വലിയ അപകടത്തിൽ നിന്നും രക്ഷിക്കുകയായിരുന്നു. സമയോചിതമായ ഇടപെടലിലൂടെ ഉദ്യോഗസ്ഥൻ യുവതിയുടെ ജീവൻ രക്ഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

എസ് ആർ ഖണ്ഡേക്കർ എന്ന കോൺസ്റ്റബിളാണ് യുവതിയെ രക്ഷിച്ചത് എന്ന് സെൻട്രൽ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ശിവജി സുതാർ പറഞ്ഞു, ഓടുന്ന ട്രെയിനിൽ കയറരുകയോ ഇറങ്ങുകയോ ചെയ്യരുതെന്നും അദ്ദേഹം യാത്രക്കാരോട് അഭ്യർത്ഥിച്ചു. “റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ജീവനക്കാരനായ ശ്രീ എസ് ആർ ഖണ്ഡേക്കർ ഇന്ന് കല്യാൺ റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണ ഗർഭിണിയുടെ ജീവൻ രക്ഷിച്ചു.” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Also Read: ആന്റിയെ ഞാനൊന്ന് കെട്ടിപിടിച്ചോട്ടെ?; എയര്‍പോര്‍ട്ട് ജീവനക്കാരനോട് അനുവാദം ചോദിച്ച് കൊച്ചുമിടുക്കി; വീഡിയോ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Rpf constable saves pregnant woman from falling railway station video

Next Story
വെളളം ഉപയോഗിച്ച് ഓടിക്കുന്ന വാട്ടർ കാർ മാതൃകയുമായി ഇന്ത്യൻ മെക്കാനിക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com