scorecardresearch
Latest News

‘ഞാൻ അഡ്ജസ്റ്റ് ചെയ്ത് സെർവ് ചെയ്തതാണ്, അല്ലെങ്കിൽ ഇതൊന്നുമല്ല; ഭാര്യയോട് വോളിബോളിൽ തോറ്റ് മന്ത്രി

“സ്കൂൾ – കോളജ് കാലഘട്ടത്തിൽ വോളീബോൾ താരം ആയിരുന്ന റാണി ഒട്ടും മോശം ആക്കിയില്ല. എന്നിലെ പഴയ വോളീബോളുകാരൻ പലപ്പോഴും പകച്ചു പോയി,” മന്ത്രി കുറിച്ചു

‘ഞാൻ അഡ്ജസ്റ്റ് ചെയ്ത് സെർവ് ചെയ്തതാണ്, അല്ലെങ്കിൽ ഇതൊന്നുമല്ല; ഭാര്യയോട് വോളിബോളിൽ തോറ്റ് മന്ത്രി

ചില വോളിബോൾ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് മന്ത്രി റോഷി അഗസ്റ്റിൻ. വീട്ടിൽ ഭാര്യ റാണിയുമൊത്ത് വോളിബോൾ കളിക്കുന്നതിന്റെ വീഡിയോയും അതിനെക്കുറിച്ചുള്ള കുറിപ്പുമാണ് മന്ത്രി പങ്കുവച്ചത്.

സ്കൂൾ – കോളജ് കാലഘട്ടത്തിൽ വോളീബോൾ താരം ആയിരുന്ന റാണി നന്നായി കളിച്ചുവെന്നും അതിന് മുന്നിൽ താൻ പകച്ചുപോയെന്നും മന്ത്രി ഫെയ്സ്ബുക്ക് വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ പറഞ്ഞു.

റാണിയോട് അഹങ്കരിക്കേണ്ടെന്നും താൻ അഡ്ജസ്റ്റ് ചെയ്താണ് സെർവ് ചെയ്തതെന്നും അല്ലെങ്കിൽ ഇങ്ങനെയൊന്നും അല്ലെന്നും പറഞ്ഞാണ് മന്ത്രി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

“രാത്രി വൈകിയാണ് വീട്ടിൽ എത്തിയത്. അപ്പോഴും എന്നെയും കാത്ത് ഭാര്യ റാണിയും ഇളയ മകൻ അപ്പുവും ‘ പ്രശാന്തി ‘ൽ ഉണർന്ന് ഇരിപ്പുണ്ടായിരുന്നു. അത്താഴം കഴിഞ്ഞപ്പോ മോൻ ആണ് വോളീബോൾ എടുത്തുകൊണ്ട് വന്നത്. പിന്നെ വീട്ടുമുറ്റത്ത് അല്പം നേരം വോളീബോൾ പ്രാക്ടീസ്,” മന്ത്രി കുറിച്ചു.

“സ്കൂൾ – കോളജ് കാലഘട്ടത്തിൽ വോളീബോൾ താരം ആയിരുന്ന റാണി ഒട്ടും മോശം ആക്കിയില്ല. എന്നിലെ പഴയ വോളീബോളുകാരൻ പലപ്പോഴും പകച്ചു പോയി.റാണി… അഹങ്കരിക്കേണ്ട… നിനക്ക് വേണ്ടി ഞാൻ അഡ്ജസ്റ്റ് ചെയ്താണ് സെർവ് ചെയ്തത്.. കേട്ടൊ… അല്ലേൽ ഇതൊന്നും അല്ല..!!!” മന്ത്രി പോസ്റ്റ് അവസാനിപ്പിച്ചു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Roshy augustine volley ball video