ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടി20യ്ക്ക് അരങ്ങുണരാന്‍ ഇനി നിമിഷങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഡല്‍ഹിയിലെ വായു മലിനീകരണം മത്സരത്തിന് വെല്ലുവിളിയായി നിലനില്‍ക്കുന്നുണ്ട്. കളി ഉപേക്ഷിക്കണമെന്ന് ആരാധകര്‍ തന്നെ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

മത്സരത്തിന് മുന്നോടിയായി ഓപ്പണര്‍ ശിഖര്‍ ധവാന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഇന്ത്യന്‍ താരം ഓപ്പണിങ് കൂട്ടുകെട്ടിലെ പങ്കാളിയുമായ രോഹിത് ശര്‍മ്മയുടെ മകള്‍ സമൈറയ്‌ക്കൊപ്പം കളിക്കുന്ന വീഡിയോയാണ് ധവാന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഏറെ നാളായി ഇന്ത്യയുടെ ഇന്നിങ്‌സുകള്‍ക്ക് മികച്ച അടിത്തറ പാകി മുന്നേറുന്ന ഓപ്പണിങ് ജോഡിയാണ് ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും. മൈതാനത്തിലെ പോലെ തന്നെ പുറത്തും ഇരുവരും തമ്മില്‍ നല്ല ആത്മബന്ധമാണുള്ളത്. സമൈറയ്‌ക്കൊപ്പം കളിക്കുന്ന തന്റേയും രോഹിത്തിന്റേയും വീഡിയോയാണ് ധവാന്‍ പങ്കുവച്ചിരിക്കുന്നത്. കാണുന്നവരുടെ മുഖത്ത് അവര്‍ പോലും അറിയാതെ പുഞ്ചിരി വിടര്‍ത്തുന്നതാണ് വീഡിയോ.

View this post on Instagram

Some masti with adorable Samaira @rohitsharma45

A post shared by Shikhar Dhawan (@shikhardofficial) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook