മലയാളികള്‍ക്ക് എന്ത് ആഘോഷങ്ങള്‍ക്കും പടക്കം നിര്‍ബന്ധമാണല്ലോ, വിഷുവായാല്‍ പിന്നെ പറയേണ്ടതുമില്ല. വിഷുവിന് പടക്കം പൊട്ടിച്ച് വൈറലായ നിരവധി വീഡിയോകളുണ്ട്. മതിലിനു മുകളില്‍ പടക്കം വച്ച് കത്തിച്ചിട്ട് ഓടി വീഴുന്ന ചേട്ടനെയൊന്നും ആരും മറക്കാനിടിയില്ല. ഈ വിഷുവിനുമുണ്ടായി അത്തരമൊരു സംഭവം.
റോക്കെറ്റിന് തീ കൊളുത്തി വീട്ടില്‍ നിന്നും അല്‍പ്പം മാറി നിന്ന് വിടാന്‍ ശ്രമിച്ച പെണ്‍കുട്ടിയാണ് ഇത്തവണ പ്രധാന കഥാപാത്രം. പദ്ധതി മുഴുവന്‍ പാളിയെന്ന് മാത്രമല്ല പൊട്ടിക്കാന്‍ വച്ചിരുന്നു പടക്കങ്ങളുടെ മുകളിലേക്ക് റോക്കറ്റ് വന്ന് പതിക്കുകയും ചെയ്തു. പിന്നെ പറയേണ്ടതില്ലല്ലോ മൊത്തം വെടിയും പൊകയും മാത്രം.
വീടിന്റെ മുന്നിലിരുന്നവരും സമീപത്തുണ്ടായിരുന്നെവരുമെല്ലാം ജീവനും കൊണ്ടു പാഞ്ഞു. വീട്ടിലുണ്ടായിരുന്നു സിസിടിവിയാണ് ഒരു നിമിഷം പോലും നഷ്ടപ്പെടാതെ അമളി റെക്കോര്‍ഡ് ചെയ്തത്. വീഡിയോ സമൂഹ മാധ്യമങ്ങളിലെത്തിയതോടെ പടക്കങ്ങളുടെ അവസ്ഥ തന്നെയായിരുന്നു. അതിവേഗം തന്നെ ആളിക്കത്തി.
Also Read: വഴിയരികിൽ കാറിലിരുന്ന് സുരേഷ് ഗോപിയുടെ വിഷുകൈനീട്ടം; ട്രോളി സോഷ്യൽ മീഡിയ