ന്യൂഡല്‍ഹി: ന്യൂയോര്‍ക്കില്‍ ബഹുനില കാര്‍ പാര്‍ക്കിങ് കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിക്കപ്പെട്ടത് റോബോട്ടിക് നായയും ഡ്രോണുകളുമാണ്. അപകടാവശിഷ്ടങ്ങളിലൂടെ രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് റോബോട്ടിക് നായയെ വിനിയോഗിച്ചത്. റോബോട്ട് അപടത്തില്‍ മരിച്ച ആളുടെ മൃതദേഹം കണ്ടെത്തി പൊലീസ് റിപ്പോര്‍ട്ട് പറഞ്ഞു.
ന്യൂയോര്‍ക്ക് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ട്വിറ്ററില്‍ പങ്കിട്ട വീഡിയോയില്‍, അഗ്‌നിശമന സേനാംഗങ്ങള്‍ കെട്ടിടത്തിന് അരികില്‍ നില്‍ക്കുമ്പോള്‍ റോബോട്ടിക് നായ ഒരു കെട്ടിടത്തിന് പുറത്ത് ചുറ്റുന്നതായി കാണാം. മറ്റൊരു വീഡിയോയില്‍, ”ദൈവത്തിന് നന്ദി, കെട്ടിടത്തില്‍ പോകാന്‍ കഴിയുന്ന റോബോട്ടിക് നായ ഞങ്ങളുടെ പക്കലുണ്ടെന്ന് ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു,” ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ് പറഞ്ഞു,
”അസ്ഥിരമായ ഒരു കെട്ടിടത്തിലേക്ക് ഒരു മനുഷ്യനെ അയക്കരുത്. എന്താണ് സംഭവിക്കുന്നതെന്നതിന്റെ യഥാര്‍ത്ഥ ദൃശ്യവല്‍ക്കരണം നല്‍കാന്‍ ഡ്രോണിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് ഇത് അപകടകരമായ സാഹചര്യമാണെന്ന് ഓപ്പറേഷന്‍സ് ചീഫ് ജോണ്‍ എസ്‌പോസിറ്റോ പറഞ്ഞു. ”റോബോട്ടിക്സ് യൂണിറ്റ് സമീപത്തുണ്ടായിരുന്നു. അവര്‍ വളരെ വേഗത്തില്‍ എത്തി. ഞങ്ങള്‍ ഞങ്ങളുടെ റോബോട്ട് നായയെ കെട്ടിടത്തിലേക്ക് വിന്യസിച്ചു. അവര്‍ക്ക് അകത്ത് കടന്ന് വീഡിയോ റെക്കോര്‍ഡുചെയ്യാന്‍ കഴിഞ്ഞു, ഞങ്ങളുടെ ഡ്രോണുകള്‍ ഉപയോഗിക്കാനും കഴിഞ്ഞു, ”അദ്ദേഹം പറഞ്ഞു.