/indian-express-malayalam/media/media_files/uploads/2022/02/Viral-Video.jpg)
സ്ത്രീകളുടെ വസ്ത്രധാരണരീതിയെ വിമർശിച്ചുകൊണ്ട് പ്രസംഗിച്ച ഒരു മതപുരോഹിതനെ രണ്ടു വിദ്യാർത്ഥികൾ ട്രോളുന്ന ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. അനുഗ്രഹത്തിനു പകരം ശാപം കിട്ടും എന്ന് ഭീഷണിപ്പെടുത്തികൊണ്ടുള്ള മതപുരോഹിതന്റെ വാക്കുകളെ ഹാസ്യാത്മകമായി വിമർശിച്ച മിടുക്കിയും മിടുക്കനും സോഷ്യൽ മീഡിയയുടെ കയ്യടി നേടുകയും ചെയ്തു.
— Hiraeth (@flaneurhira) January 27, 2022
കണ്ണൂർ സ്വദേശികളും ബാല്യകാല സുഹൃത്തുക്കളുമായ സൗമ്യ റൂത്, ജോഷിൻ സൂരജ് എന്നിവരാണ് ഈ വീഡിയോ ഒരുക്കിയത്. തൃശൂർ ഇൻഫോപാർക്കിൽ ജോലി ചെയ്യുകയാണ് ജോഷിൻ. ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയാണ് സൗമ്യ.
"അഞ്ചു വർഷം മുൻപ് പുറത്തിറങ്ങിയ ഒരു വീഡിയോ ആണ്. സോഷ്യൽ മീഡിയ പലപ്പോഴും ചർച്ച ചെയ്തിട്ടുള്ള വിഷയമാണ് വസ്ത്രസ്വാതന്ത്യത്തിലേക്കുള്ള കടന്നുകയറ്റമെന്നത്. സൗമ്യയാണ് എന്നെ വിളിച്ച് ഇങ്ങനെയൊരു ഐഡിയ പറയുന്നത്. ടിക്‌ടോക്കിലൊക്കെ മുൻപ് ഞങ്ങൾ ചെറിയ വീഡിയോസ് ചെയ്തിട്ടുണ്ട്. അതിന്റെ ഒരു പരിചയത്തിൽ ചെയ്തതാണ് ഇതും," ജോഷിൻ പറയുന്നു.
"ഇങ്ങനെ ഒരു വീഡിയോയെ കുറിച്ച് ആലോചിച്ചപ്പോൾ എനിക്ക് സാത്താനെ അവതരിപ്പിക്കാൻ ഒരാൾ വേണമായിരുന്നു. സാത്താനെ ആലോചിച്ചപ്പോൾ എനിക്ക് ജോഷിന്റെ മുഖമാണ് ഓർമ വന്നത്," ചിരിയോടെ സൗമ്യ പറഞ്ഞു.
വീഡിയോ ഇത്ര വൈറലാവുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും ഇരുവരും ഒറ്റസ്വരത്തിൽ പറയുന്നു. "രാത്രി പോസ്റ്റ് ചെയ്ത വീഡിയോ ആണ്, രാവിലെ എണീറ്റു നോക്കിയപ്പോഴേക്കും അമ്പരന്നുപോയി. വല്ലാത്തൊരു റീച്ചായിപോയി," സൗമ്യ കൂട്ടിച്ചേർത്തു. വീഡിയോ കണ്ട് സുഹൃത്തുക്കളും കുടുംബവുമൊകക്കെ അഭിനന്ദിക്കുകയാണ് ചെയ്തതെന്നും വളരെ കുറച്ച് പേർ മാത്രമാണ് വിമർശനവുമായി രംഗത്തുവന്നതെന്നും ഇരുവരും പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.