ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസങ്ങളില്‍ ഒന്നാണ് വിവാഹദിനം. ആളുകള്‍ അവിസ്മരണീയമാക്കാന്‍ ആഗ്രഹിക്കുന്ന ദിവസമാണിത്. അതിഥികളില്‍ മതിപ്പുണ്ടാക്കണമെന്ന ആഗ്രഹത്തില്‍ വിവാഹവേദയിലേക്കുള്ള സര്‍പ്രൈസ് വരവ് ഇപ്പോഴത്തെ തലമുറ പൊതുവെ ആഗ്രഹിക്കുന്നുണ്ട്.
വിവാഹവേദിയിലേക്കു ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം നൃത്തം ചെയ്തുകൊണ്ട് കടന്നുവരുന്ന വധുക്കളുടെ വീഡിയോകള്‍ നാം പലതവണ കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെയൊരു ചെയ്തത് യുവതി അതില്‍നിന്നൊക്കെ വളരെ വ്യത്യസ്തമായ ഒന്നാണ്.
വിവാഹ വേദിയിലേക്ക് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിലാണ് യുവതി എത്തിയത്. സദസിലുള്ളവര്‍ അമ്പരന്നതുപോലെ വീഡിയോ കണ്ട നെറ്റിസണ്‍സും ഞെട്ടി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വളരെ പെട്ടെന്നു തന്നെ വൈറലായി.
വൈശാലി ചൗധരി എന്ന യുവതി തന്റെ സ്വകാര്യ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഓഗസ്റ്റ് ആറിനു പോസ്റ്റ് വീഡിയോ ഇതുവരെ 12 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. ലെഹങ്കയും ധാരാളം ആഭരണങ്ങളും ധരിച്ച വധു റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ആവേശത്തോടെയും ചാതുര്യത്തോടെയും ഓടിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇടയ്ക്കു ഒറ്റക്കെ ഉപയോഗിച്ച് വളരെ കൂളായാണു ഡ്രൈവിങ്.
‘ജാത്‌നി’ എന്നാണ് അടിക്കുറിപ്പോടെ പങ്കുവച്ച വീഡിയോയ്ക്ക് 81,000 ലൈക്കുകള്‍ ലഭിച്ചു. ഫയര്‍ ആന്‍ഡ് ഹാര്‍ട്ട് ഇമോജികള്‍ ഉപയോഗിച്ചാണ് പലരും വീഡിയോയോട് പ്രതികരിച്ചത്.