കാണ്ടാമൃഗം എന്ന് കേട്ടാലുടനെ അയ്യേ എന്ന് നമ്മൾ പറയാറുണ്ട്. കാണാൻ ഭംഗിയില്ലാത്ത, കണ്ടാൽ അറയ്‌ക്കുന്ന, തൊലിക്കട്ടിക്ക് നമ്മൾ ഉപമിക്കുന്ന അതേ കാണ്ടാമൃഗത്തെ ആരായാലും ഒന്നു ഇഷ്‌ടപ്പെട്ടുപോകും ഈ വിഡിയോ കണ്ടാൽ. കാരണം അത്രയ്‌ക്ക് ക്യൂട്ടാണ് ഈ കാണ്ടാമൃഗം. ആദ്യമായി മഞ്ഞ് കണ്ടപ്പോൾ ഉണ്ടായ സന്തോഷമാണ് കൊച്ചു കാണ്ടാമൃഗത്തിന്റെ വിഡിയോയിലുള്ളത്.

rhino-1

യുഎസിലെ ബ്ലാങ്ക് പാർക്ക് മൃഗശാലയിലെ രണ്ടു മാസം മാത്രം പ്രായമായ കാണ്ടാമൃഗത്തിന്റെ കുസൃതികൾ നിറഞ്ഞതാണു വിഡിയോ. മഞ്ഞിൽ മതിമറന്ന് കളിച്ചു മറിയുന്ന കാണ്ടാമൃഗത്തെക്കാണാൻ സുന്ദരമാണ്. കുഞ്ഞു കാണ്ടാമൃഗത്തിന്റെ കളികണ്ട് അമ്മ കാണ്ടാമൃഗവും അടുത്ത് നിൽക്കുന്നുണ്ട്. മൃഗശാല അധികൃതരാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ