/indian-express-malayalam/media/media_files/uploads/2022/03/retired-mps-parliament.jpg)
Express photo by Renuka Puri
ന്യൂഡൽഹി: രാജ്യസഭയിൽ നിന്ന് വിരമിക്കുന്ന എംപിമാർക്ക് യാത്രയയപ്പ്. മാർച്ച് - ജൂലൈ മാസങ്ങളിൽ രാജ്യസഭയിൽ നിന്ന് വിരമിക്കുന്ന തിരഞ്ഞെടുത്തതും നാമനിർദേശം ചെയ്യപ്പെട്ടതുമായ 72 എംപിമാർക്കാണ് ഇന്ന് യാത്രയപ്പ് നൽകുന്നത്.
യാത്രയയപ്പിന്റെ ഭാഗമായി രാഷ്ട്രപതി വെങ്കയ്യ നായിഡുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒപ്പം അംഗങ്ങൾ ഫൊട്ടോയെടുത്തു. വിരമിക്കുന്ന കേരളത്തിൽ നിന്നുള്ള എംപി സുരേഷ് ഗോപിയും അംഗങ്ങളായ അൽഫോൺസ് കണ്ണന്താനം, ജോൺ ബ്രിട്ടാസ്, ശിവദാസൻ എന്നിവരും ഉണ്ടായിരുന്നു.
/indian-express-malayalam/media/media_files/uploads/2022/03/WhatsApp-Image-2022-03-31-at-11.11.00-AM.jpeg)
/indian-express-malayalam/media/media_files/uploads/2022/03/WhatsApp-Image-2022-03-31-at-11.11.00-AM-1.jpeg)
/indian-express-malayalam/media/media_files/uploads/2022/03/WhatsApp-Image-2022-03-31-at-11.10.59-AM-1.jpeg)
/indian-express-malayalam/media/media_files/uploads/2022/03/WhatsApp-Image-2022-03-31-at-11.11.01-AM.jpeg)
/indian-express-malayalam/media/media_files/uploads/2022/03/WhatsApp-Image-2022-03-31-at-11.11.01-AM-1.jpeg)
/indian-express-malayalam/media/media_files/uploads/2022/03/WhatsApp-Image-2022-03-31-at-11.11.02-AM.jpeg)
എ.കെ ആന്റണി, കെ സോമപ്രസാദ്, ശ്രേയാംസ് കുമാർ എന്നി തിരഞ്ഞെടുക്കപ്പെട്ട എംപിമാരും നാമനിർദേശം ചെയ്യപ്പെട്ട സുരേഷ് ഗോപിയുമാണ് വിരമിക്കുന്നത്. അടുത്ത മാസമാണ് ഇവർ വിരമിക്കൽ.
യാത്രയയപ്പ് ചടങ്ങിന്റെ ഭാഗമായി വിരമിക്കുന്ന അംഗങ്ങൾക്ക് രാഷ്ട്രപതിയുടെ വസതിയിൽ വിരുന്നും ഒരുക്കിയിട്ടുണ്ട്. വിരുന്നിൽ അംഗങ്ങളുടെ കലാപ്രകടനങ്ങളും ഉണ്ടാകും. തൃണമൂൽ കോൺഗ്രസ് നേതാക്കളായ ഡോ സന്തനു സെൻ, ഡോല സെൻ എന്നിവരും ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് തിരുച്ചി ശിവ, ബിജെപി നേതാക്കളായ രൂപ ഗാംഗുലി, രാമചന്ദ്ര ജാൻഗ്ര, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് വന്ദന ചവാൻ എന്നിവരാണ് ക;കലാപ്രകടനങ്ങൾ നടത്തുക.
Also Read: ഭിന്നശേഷിക്കാരനോട് ബന്ധുക്കളുടെ ക്രൂരത; തലങ്ങും വിലങ്ങും അടി; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.