/indian-express-malayalam/media/media_files/uploads/2022/03/St-Theresa-College-Ernakulam-HOD-Retirement.jpeg)
വ്യത്യസ്തമായ ഒരു യാത്ര അയപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്. ഒരു കോളേജിലെ ഡിപ്പാർട്ട്മെന്റ് ഹെഡിന്റെ യാത്ര അയപ്പ് ചടങ്ങിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ. ചടങ്ങിലെ ഒരു വ്യത്യസ്തതയാണ് ശ്രദ്ധയാകർഷിക്കുന്നത്.
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ലത നായരുടെ യാത്ര അയപ്പ് ചടങ്ങിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ. ഈ ചടങ്ങിലെ പ്രത്യേകത അധ്യാപികയുടെ സഹപ്രവർത്തകരുടെ വേഷങ്ങളാണ്.
വിഖ്യാത ചിത്രകാരൻ രാജാ രവിവർമയുടെ പെയിന്റിങ്ങിലെ കഥാപാത്രങ്ങളുടെ വേഷത്തിലാണ് അധ്യാപികയുടെ സഹപ്രവർത്തകർ പലരും യാത്ര അയപ്പ് ചടങ്ങിനെത്തിയത്. വേദിയുടെ പിറക് വശത്ത് ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.
'ശകുന്തള,''ഹംസദമയന്തി,''ദ മിൽക് മെയ്ഡ്,' തുടങ്ങിയ പെയിന്റിങ്ങുകളിലെ കഥാപാത്രങ്ങളുടെ വേഷം ധരിച്ച് സഹപ്രവർത്തകർ വേദിയിലെത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.