കൈകോര്‍ത്ത് സോഷ്യൽ മീഡിയ: പ്രവാസി ഡോക്ടറുടെ കുടുംബത്തെ പ്രവര്‍ത്തകര്‍ രക്ഷിച്ചു

അമ്മയും അമ്മൂമ്മയും സഹോദരനും ഏഴു വയസ്സുകാരി മകളും ഉൾപ്പെടുന്ന കുടുംബം ഇന്നലെ മുതൽ സഹായത്തിനാരും എത്താതെ കഷ്ടപ്പെടുകയായിരുന്നു

പത്തനംതിട്ട: ആറന്മുള കോഴിപ്പാലം ഭാഗത്തുള്ള ഡോ.നീതു കൃഷ്ണന്റെ കുടുംബത്തെ സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. വെള്ളപ്പൊക്കത്തെ തുടർന്ന് വീടിനുളളിൽ അകപ്പെട്ട കുടുംബത്തെ സഹായിക്കണമെന്ന് അപേക്ഷിച്ച് ഡോ.നീതു കൃഷ്ണൻ കണ്ണങ്ങാട്ടു കിഴക്കേതിൽ എന്ന യുവതി ഫെയ്സ്ബുക്ക് ലൈവിൽ വന്നിരുന്നു. വിദേശത്ത് ജോലി ചെയ്യുകയാണ് നീതു.

ഇതേ തുടർന്നാണ് പ്രവർത്തകരെത്തി കുടുംബത്തെ രക്ഷിച്ചത്. മണിക്കൂറുകള്‍ക്കകം തന്‍റെ കുടുംബം സുരക്ഷിതമായെന്ന് അറിയിച്ച് നീതു കൃഷ്ണന്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. സഹായം നല്‍കിയ എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് നീതു ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിച്ചു. ആറന്മുള സ്വദേശിനിയാണ് നീതു കൃഷ്ണന്‍.

കഴിഞ്ഞ ദിവസം മുതൽ കോഴിപ്പാലത്തുള്ള വീട്ടിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവരുടെ കുടുംബം. അമ്മയും അമ്മൂമ്മയും സഹോദരനും ഏഴു വയസ്സുകാരി മകളും ഉൾപ്പെടുന്ന കുടുംബം ഇന്നലെ മുതൽ സഹായത്തിനാരും എത്താതെ കഷ്ടപ്പെടുകയായിരുന്നു. ഇതോടെ ലൈവ് വിഡിയോയിലൂടെ കുടുംബത്തിനായി സഹായമഭ്യർഥിച്ച് നീതു കൃഷ്ണൻ എത്തിയിരുന്നു. വീട്ടുകാരുടെയും ബന്ധുക്കളുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആയതിനാൽ ഇവർക്ക് കുടുംബവുമായി ബന്ധപ്പെടാൻ വേറെ വഴിയുണ്ടായിരുന്നില്ല.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Rescuers evacuated the family of nri doctor after video went viral

Next Story
മല്ലിക സുകുമാരനെ മാറ്റിപ്പാര്‍പ്പിച്ചു; ക്രൂരമായ പരിഹാസം കൊണ്ട് ആഘോഷമാക്കി ചിലര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com