കാക്കിക്കുള്ളില്‍ കവിത മാത്രമല്ല, താരാട്ടും വിരിയും. രമാ രാജേശ്വരി ഐപിഎസ് ട്വീറ്റ് ചെയ്ത, ഹൈദരാബാദിലെ മൂസാപ്പേട്ട് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മുജീബ് റഹ്മാന്റെ ചിത്രം ഇതിന്റെ നേര്‍സാക്ഷ്യമാണ്.

മഹ്ബൂബ് നഗറിലെ ബോയ്‌സ് ജൂനിയര്‍ കോളേജില്‍ നടന്ന സ്‌റ്റൈപ്പെന്‍ഡറി കേഡറ്റ് ട്രെയ്‌നീ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയെഴുതാന്‍ ഒരു സ്ത്രീയെത്തിയത് കൈക്കുഞ്ഞുമായായിരുന്നു. പരീക്ഷയെഴുതാനായി ഇവര്‍ പരീക്ഷാ ഹാളില്‍ പ്രവേശിച്ചപ്പോള്‍ കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിച്ചത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മുജീബ് റഹ്മാനായിരുന്നു. ഇതിന്റെ ചിത്രമാണ് രമാ രാജേശ്വരി ഐപിഎസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഹ്യൂമന്‍ ഫെയ്‌സ് ഓഫ് കോപ്‌സ്, എംപതി എന്നീ ഹാഷ്ടാഗുകളോടെയാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്ുകന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്ളിലെ നന്മയേയും സ്‌നേഹത്തേയും മനുഷ്യത്വത്തേയുമെല്ലാം തുറന്നുകാട്ടുന്ന ഒരു ചി്തരമാണിത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ