സോഷ്യൽ മീഡിയയിലൂടെ ദിവസേന ഒട്ടനവധി വീഡിയോകൾ വൈറലാകാറുണ്ട്. കോളേജ് കാമ്പസുകളിലെ കളിച്ചിരിയും തമാശകളുമൊക്കെ റീൽ രുപത്തിലും സോഷ്യൽ മീഡിയയിൽ നിറയുന്നു. ഇത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
റീക്രിയേഷറ്റ് ചെയ്ത് കൈയ്യടി വാങ്ങുന്നവരാണ് യുവതലമുറയിലെ കലാകാരന്മാർ. സിനിമാ രംഗങ്ങളും മറ്റും വളരെ വ്യത്യസ്തമായ രീതിയിൽ റീക്രിയേറ്റ് ചെയ്ത് അവർ വൈറലാകാറുണ്ട്. തിരുവനന്തപുരം പി എം എസ് ഡെൻറ്റൽ കോളേജിലെ വിദ്യാർത്ഥികളാണ് സിനിമാ രംഗങ്ങൾ റീക്രിയേറ്റ് ചെയ്ത് ശ്രദ്ധ നേടുന്നത്.
ഗാഥ, മലർ, ഹിറ്റ്ലർ മാധവൻകുട്ടി, കാഞ്ചനമാല, സൂപ്പർ ശരണ്യയും കൂട്ടുകാരും അങ്ങനെ സിനിമാസ്വാദകർക്കു ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളായി അവർ പ്രത്യക്ഷപ്പെടുന്നു. ചില ചിത്രങ്ങൾ കണ്ടാൽ യഥാർത്ഥ ചിത്രത്തിൽ നിന്നുള്ള വ്യത്യാസം കണ്ടുപിടിക്കാൻ വരെ കഷ്ടപ്പെടും. ഒരു മത്സരത്തിന്റെ ഭാഗമായിട്ടാണ് വളരെ ക്രിയേറ്റീവായ ഈ ആശയം അവർ സ്വീകരിച്ചത്. ‘ദാസപ്പോ എന്നെ ശരിക്കൊന്ന് നോക്കിയേ’ എന്നതാണ് അവരുടെ മത്സരത്തിന്റെ പേര്. റീക്രിയേഷൻ ചാലഞ്ചിലൂടെ വിജയികളാകുന്നവർക്ക് ആയിരം രൂപയാണ് സമ്മാനമായി ലഭിക്കുക. എന്തായാലും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഈ റീക്രിയേഷൻ ചലഞ്ച്.