/indian-express-malayalam/media/media_files/uploads/2023/09/Viral-Video.jpg)
കണ്ണുതള്ളിക്കും പ്രകടനവുമായി കുരുന്നുകൾ
അസാമാന്യ മെയ്‌വഴക്കം കൊണ്ടും ത്രസിപ്പിക്കുന്ന നൃത്ത ചുവടുകളാലും സോഷ്യൽ മീഡിയയിൽ വൈറലായ നിരവധി ഡാൻസേഴ്സിനെ നമ്മൾ മുൻപും കണ്ടിട്ടുണ്ട്. ഇപ്പോഴിതാ, കണ്ണഞ്ചിപ്പിക്കും പ്രകടനവുമായി നാലു കുരുന്നുകളാണ് കാഴ്ചക്കാരെ അമ്പരപ്പിക്കുന്നത്. ആർഡിഎക്സിലെ 'സീൻ മോനേ' എന്ന റാപ്പ് ഗാനത്തിനു അനുസരിച്ചാണ് കുട്ടികളുടെ ഡാൻസ്.
അമ്പരപ്പിക്കുന്ന മെയ്‌വഴക്കമുള്ള ബി ബോയിങ് ഡാൻസ് സ്റ്റെപ്പുകളുമായി അമ്പരപ്പിക്കുകയാണ് ഈ കുട്ടികൾ. തീപ്പാറുന്ന ഈ പ്രകടനം കാഴ്ചക്കാരെയും ഞെട്ടിക്കുകയാണ്.
എന്തുവാടാ ഞാൻ ഇപ്പോൾ കണ്ടത്? ഫയറാണല്ലോ പിള്ളേര്!
പടച്ചോനേ... ഇതേത് യൂണിവേഴ്സ്? ഇതാണോ ആർഡിഎക്സ് ഒർജിനൽ വേർഷൻ?
നീരജ് മാധവൻ ഈ പിള്ളേരുടെ ഡാൻസ് കണ്ടു കഴിഞ്ഞാൽ ഇപ്പോൾ തന്നെ പൊക്കിക്കൊണ്ട് പോകും. ഒന്നും പറയാനില്ല സൂപ്പർ!
എന്നിങ്ങനെ പോവുന്നു ഡാൻസ് കണ്ടവരുടെ കമന്റ്.
അടുത്തിടെ തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ചിത്രമാണ് R D X (റോബർട്ട് ഡോണി സേവ്യർ). ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം നൂറു കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു.
സീൻ മോനേ എന്നു തുടങ്ങുന്ന ഈ റാപ്പിന്റെ വരികൾ എഴുതിയതും ആലപിച്ചതും നീരജ് മാധവാണ്. ചിത്രത്തിനൊപ്പം ഈ റാപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us