ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 12-ാം എഡിഷന് ആരംഭം കുറിച്ചു. ധോണിയുടെ ചെന്നെ സൂപ്പര്‍ കിങ്സും വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ധോണിക്കും സംഘത്തിനുമൊപ്പമായിരുന്നു. ഏഴ് വിക്കറ്റിനായിരുന്നു ചെന്നൈ ആദ്യ മത്സരത്തില്‍ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 70 റണ്‍സിന് പുറത്താകുകയായിരുന്നു. ആദ്യ മത്സരത്തില്‍ തന്നെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ ബാംഗ്ലൂരിന് സാധിച്ചില്ല. തോല്‍വിക്ക് പിന്നാലെ കോഹ്‌ലിയെയും കൂട്ടരെയും ട്രോളി ക്രിക്കറ്റ് ആരാധകര്‍ രംഗത്തെത്തി.

ബാംഗ്ലൂര്‍ ബാറ്റിങ് നിരയില്‍ ഓപ്പണര്‍ പാര്‍ഥിവ് പട്ടേല്‍ (29) മാത്രമാണ് രണ്ടക്കം കണ്ടത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ആറ് റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. 12-ാം സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ തോല്‍വി വഴങ്ങിയതോടെ ആര്‍എസിബി ഫാന്‍സും നിരാശരാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook