ഭക്ഷണം കഴിക്കാനിരിക്കെ മുന്നിൽ വെച്ച പ്ലേറ്റിൽ നിന്നും ചിക്കൻ ചാടിപ്പോയാൽ എന്താവും അവസ്ഥ? അത്തരമൊരു കാഴ്ച കണ്ട ഞെട്ടലിലാണ് സമൂഹമാധ്യമങ്ങൾ. കഴിക്കാൻ മുന്നിൽ കൊണ്ടുവച്ച പ്ലേറ്റിൽ നിന്നും ചിക്കൻ ചാടി പോകുന്നതിന്റെ വീഡിയോ ആണ് ഒരേ സമയം കൗതുകവും ഭയവും സമ്മാനിക്കുന്നത്. പ്ലേറ്റിൽ നിന്നും തനിയെ തെന്നി നീങ്ങി ടേബിളിൽ നിന്നും നിലത്തേക്ക് ചാടുകയാണ് ചിക്കൻ കഷ്ണം.
#RawChicken this is crazy raw chicken still moving what is the world coming to #NoMoreChicken pic.twitter.com/sonEDA9YUk
— POWERUP (@JahfariBooth) July 27, 2019
നിരവധിയേറെ പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പ്ലേറ്റിനു സമീപം ചോപ്സ്റ്റിക്കുകൾ ഉള്ളതുകൊണ്ടു തന്നെ ജാപ്പാനീസ്/ ചൈനീസ് റെസ്റ്റോറന്റിൽ നിന്നും പകർത്തിയ ദൃശ്യങ്ങളാവാം എന്നാണ് സോഷ്യൽ മീഡിയയുടെ അനുമാനം. വീഡിയോ വ്യാജമാണെന്ന് ഉന്നയിച്ചും ചിലർ രംഗത്തുണ്ട്. വീഡിയോയുടെ പിറകിലെ സത്യാവസ്ഥ അറിയില്ലെങ്കിലും കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ് ഈ വീഡിയോ. ഫ്ളോറിഡ സ്വദേശിയായ റൈ ഫിലിപ്പ് ഷെയർ ചെയ്ത വീഡിയോയ്ക്ക് മാത്രം 19 മില്യൺ വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്. രണ്ടു ലക്ഷത്തിലേറെ ഷെയറുകളും വീഡിയോ സ്വന്തമാക്കി.
Read more: വരാന്തയിലെ സോഫയില്‍ മയങ്ങി പെരുമ്പാമ്പ്; ചിത്രത്തിലെ പാമ്പിനെ കണ്ടെത്താന്‍ തലപുകഞ്ഞ് സോഷ്യല്‍ ലോകം