/indian-express-malayalam/media/media_files/uploads/2022/01/Untitled-design-13.jpg)
'മിന്നൽ മുരളി'യുടെ ആവേശം കേരളവും കടന്ന് ആഗോള തലത്തിൽ വ്യാപിച്ചിരിക്കുകയാണ്. അതിനിടയിൽ മലയാളത്തിന്റെ സ്വന്തം സുപ്പർ ഹീറോയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും ഒരു ആരാധകനെ ലഭിച്ചിരിക്കുകയാണ്. മറ്റാരുമല്ല സാക്ഷാൽ രവീന്ദ്ര ജഡേജ. ജഡേജയുടെ പുതിയ 'മിന്നൽ' വർക്കൗട്ട് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
'ഗെറ്റിങ് 'മിന്നൽ വേഗത്തിൽ' എന്ന അടിക്കുറിപ്പോടെ ജഡേജ പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്. 'മഞ്ചാടി കാട്ടിനുള്ളിൽ' എന്ന ചിത്രത്തിലെ ഗാനമാണ് വീഡിയോക്ക് ബാക്ക്ഗ്രൗണ്ട് മ്യൂസിക്കായി നൽകിയിരിക്കുന്നത്.
വീഡിയോക്ക് താഴെ നിരവധി മലയാളികളാണ് കമന്റുമായി എത്തുന്നത്. 'നാട്ടുകാരെ ഓടി വരണേ.. ജഡേജയ്ക്ക് മിന്നലടിച്ചേ' തുടങ്ങിയ രസകരമായ കമന്റുകൾ വീഡിയോക്ക് താഴെ കാണാം. 'മിന്നൽ ജഡ്ഡു' എന്നും ധാരാളം പേർ ഇന്ത്യൻ ഓൾറൗണ്ടറെ വിളിക്കുന്നുണ്ട്. 'ഒറിജിനൽ മിന്നൽ മുരളി' ടൊവിനോ തോമസും സംവിധായകൻ ബേസിലും നായിക ഫെമിന ജോർജും വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റി മിന്നൽ മുരളിയെ മെൻഷൻ ചെയ്ത് പങ്കുവച്ച പോസ്റ്റും വൈറലായിരുന്നു. 'മഹ്റാസ് മുരളി, ഞങ്ങളുടെ സൂപ്പർ ഹീറോ' എന്ന് കുറിച്ചു കൊണ്ടുള്ള പോസ്റ്റിനു 'മിന്നൽ മുരളി ഒറിജിനൽ നിങ്ങളെ കാണുന്നുണ്ടെ'ന്ന് ടൊവിനോ കമന്റ് ചെയ്തിരുന്നു. ടൊവിനോയുടെ കമന്റും മാഞ്ചസ്റ്ററിന്റെ പോസ്റ്റും ആരാധകർ ഏറ്റെടുത്തിരുന്നു.
Also Read: മിന്നൽ മുരളി ആഗോള ഹിറ്റിലേക്ക്, ചിത്രം കണ്ട് പൊട്ടിച്ചിരിച്ച് ചൈനീസ് കുട്ടികൾ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.