സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളുമൊക്കെ സോഷ്യല്‍മീഡിയയിലൂടെ തങ്ങളുടെ ആരാധകരോട് സംവദിക്കാരുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയും ട്വിറ്ററിലൂടേയും ‘എന്നോട് ഒരു ചോദ്യം ചോദിക്കു’ എന്ന ഹാഷ്ടാഗോടെ മിക്ക സെലിബ്രിറ്റികളും ഇത്തരത്തില്‍ ചോദ്യോത്തരവേള നടത്താറുണ്ട്. ക്രിക്കറ്റ് താരമായ ആര്. അശ്വിനും അത്തരത്തിലൊരു സംവാദ പരിപാടി നടത്തി.
പല ആരാധകരും ക്രിക്കറ്റുമായും അദ്ദേഹത്തിന്റെ വ്യക്തി ജീവിതവുമായും ബന്ധപ്പെട്ട പല ചോദ്യങ്ങളും ചോദിച്ചു. ഇതിനിടെ ഒരു ആരാധകന്റെ ചോദ്യം ‘കോഫി വിത്ത് കരണ്‍’ എന്ന പരിപാടിയെ കുറിച്ചായിരുന്നു. ഈയടുത്ത് ഹാര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും വിവാദത്തില്‍ പെട്ടതും അച്ചടക്ക നടപടി നേരിടേണ്ടി വന്നതും ഈ പരിപാടിയുടെ പേരിലായിരുന്നു.
ആര് അശ്വിന് ഈ പരിപാടിയില്‍ പങ്കെടുക്കുമോ എന്നായിരുന്നു ഒരു ആരാധകന് അറിയേണ്ടിയിരുന്നത്. യാതൊരു സംശയവും ഇല്ലാതെ അശ്വിന് മറുപടി പറയുകയും ചെയ്തു. ‘തീര്‍ച്ചയായും’ പോവും എന്നായിരുന്നു അശ്വിന്റെ മറുപടി. പാണ്ഡ്യയും രാഹുലും വിവാദത്തില്‍ പെട്ടത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയിലൂടെ വ്യക്തമായത്. പരിപാടിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനായിരുന്നു ഇരുവരേയും സസ്പെന്‍ഡ് ചെയ്തിരുന്നത്.