അടുത്തിടെയാണ് വ്യവസായി രത്തൻ ടാറ്റ ഇൻസ്റ്റഗ്രാമിൽ ജോയിൻ ചെയ്തത്. കിടിലൻ പോസ്റ്റുകളിലൂടെ സോഷ്യൽ മീഡിയയെ വിസ്മയിപ്പിക്കുകയാണ് ഇദ്ദേഹം. ഇത്തരം രസകരമായ പോസ്റ്റുകൾ തന്നെയാണ് ഇദ്ദേഹത്തിന് ദിനം പ്രതി ഫോളോവേഴ്സ് കൂടാനും കാരണം.

Read More: പേജ് കാക്ക കൊണ്ട് പോകാതിരിക്കാൻ ‘സിന്ദൂരം തൊട്ട്’ ഐസിയു; ട്രോൾ മഴ

കഴിഞ്ഞദിവസം ഇദ്ദേഹം തന്റെ ഒരു ചെറുപ്പകാല ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയുണ്ടായി. ഇത് കണ്ട് സോഷ്യൽ മീഡിയ ഒന്നാകെ അത്ഭുതപ്പെട്ടു എന്നു തന്നെ വേണം പറയാൻ. യുവാവായിരുന്ന രത്തൻ ടാറ്റയെ കണ്ടൽ ബോളിവുഡ് താരങ്ങൾ പോലും മാറി നിൽക്കും. അത്രയ്ക്ക് സുന്ദരൻ.

ടാറ്റ സൺസിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും ചെയർമാൻ ആയിരുന്നു രത്തൻ നാവൽ ടാറ്റ. പ്രധാന ടാറ്റ കമ്പനികളായ ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോർസ്, ടാറ്റ പവർ, ടാറ്റ കൺസൽട്ടൻസി സർവീസസ്, ടാറ്റ ടീ, ടാറ്റ കെമികൽസ്, ടാറ്റ ടെലിസെർവീസസ്, ദി ഇന്ത്യൻ ഹോട്ടൽസ് കമ്പനി തുടങ്ങിയവയുടെ ചെയർമാൻ കൂടിയായിരുന്ന ഇദ്ദേഹം 2012 ഡിസംബറിൽ സ്ഥാനമൊഴിഞ്ഞു.

ഇദ്ദേഹത്തിന്റെ കാലത്താണ് പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകല്പന ചെയ്തു നിർമ്മിച്ച ആദ്യത്തെ കാറുകളായ ഇൻഡിക്കയും നാനോയും ടാറ്റാ മോടോഴ്സ് പുറത്തിറക്കിയത്. നാനോക്കാകട്ടെ ലോകത്തിലെ തന്നെ ഏറ്റവും വിലക്കുറവുള്ള കാറെന്ന ഖ്യാതിയുമുണ്ട്. വിദേശകമ്പനികൾ ഏറ്റെടുത്തുകൊണ്ട് ടാറ്റയുടെ വ്യവസായസാമ്രാജ്യം ആഗോളവ്യാപകമായി വിപുലീകരിക്കുന്നതിനും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടാറ്റാ ഗ്രൂപ്പിന് കഴിഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook