കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് 73-ാം ജന്മദിനം ആഘോഷിക്കുകയാണ്. രാവിലെ മുതല്‍ നിരവധി നേതാക്കളാണ് സോണിയ ഗാന്ധിക്ക് ജന്മദിനാശംസകള് നേര്‍ന്ന് രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സോണിയ ഗാന്ധിക്ക് ആശംസകള്‍ നേര്‍ന്നു.

Express archive photo : Ravi Batra
രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിന് ജന്മദിനാഘോഷങ്ങള് പൂര്‍ണമായി ഒഴിവാക്കിയിരിക്കുകയാണ് സോണിയ ഗാന്ധി. ചെറുപ്പത്തില്‍ തന്നെ അതീവ സുന്ദരിയായിരുന്നു സോണിയ. അതിനുള്ള തെളിവുകളാണ് അപൂര്‍വങ്ങളായി ഈ ചിത്രങ്ങള്‍.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കൊപ്പം സോണിയ ഗാന്ധി, Express archive

മക്കളായ പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കൊപ്പം സോണിയ ഗാന്ധി, Express Archive Photo
രാജീവ് ഗാന്ധിക്കൊപ്പവും ഇന്ദിര ഗാന്ധിക്കൊപ്പവുമുള്ള സോണിയയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഡല്‍ഹിയില്‍ രാജീവ് ഗാന്ധിക്കൊപ്പം ഐസ്ക്രീം നുണഞ്ഞുനില്ക്കുന്ന സോണിയ ഗാന്ധിയുടെ ചിത്രം ഇതില്‍ ഏറെ ശ്രദ്ധേയമാണ്.

Express Archive Photo

ഭർത്താവ് രാജീവ് ഗാന്ധി, ഭർതൃ മാതാവ് ഇന്ദിരാ ഗാന്ധി, ഭർതൃ സഹോദരൻ സഞ്ജയ് ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പം സോണിയ, Express Archive Photo

ഭർത്താവ് രാജീവ് ഗാന്ധിക്കൊപ്പം ഡൽഹിയിൽ , Express Archive Photo
ഭര്‍ത്താവ് രാജീവ് ഗാന്ധിയുടെ മരണശേഷമാണ് സോണിയ ഗാന്ധി രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായത്. വ്യക്തിപരമായി രാഷ്ട്രീയത്തോട് താല്പര്യമില്ലായിരുന്നെങ്കിലും കോണ്‍ഗ്രസിനുള്ളിലെ താല്പര്യം കണക്കിലെടുത്താണ് സോണിയ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തലപ്പത്തേക്ക് എത്തിയത്.
Read Also: സോണിയ ഗാന്ധിയുടെ ജന്മദിനാഘോഷം: ഉള്ളി വിതരണം ചെയ്ത് കോണ്‍ഗ്രസ്, വീഡിയോ
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് 2017 ലാണ് സോണിയ ഗാന്ധി രാജിവച്ചത്. പിന്നീട് രാഹുല്‍ ഗാന്ധി അധ്യക്ഷനായി. എന്നാല്‍, 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് രാഹുല്‍ അധ്യക്ഷ സ്ഥാനം രാജിവച്ചപ്പോള്‍ സോണിയ ഗാന്ധി വീണ്ടും പാര്‍ട്ടിയുടെ തലപ്പത്തേക്ക് വന്നു.
1968 ലാണ് സോണിയ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വിവാഹം. 2013 ല്‍ ഫോബ്സ് തയ്യാറാക്കിയ ഏറ്റവും കരുത്തയായ സ്ത്രീകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്നു സോണിയ ഗാന്ധി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook