ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ സിവി രാമൻ നൊബേൽ പുരസ്കാരം സ്വീകരിക്കുന്നതിനായി സ്വീഡിഷ് തലസ്ഥാനം സ്റ്റോക്ക്ഹോമിലെത്തിയപ്പോഴുള്ള അപൂർവ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയയാണ്. സി വി രാമന്റെ 132-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നൊബേൽ പ്രൈസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്.

1930 ൽ സ്റ്റോക്ക്ഹോം സന്ദർശിച്ച ഭൗതികശാസ്ത്രജ്ഞന്റെ അപൂർവ ദൃശ്യങ്ങളാണ് ഈ വീഡിയോയിൽട്ടു.ഈ ബ്ലാക്ക് ആൻഡ് വൈറ്റ് വീഡിയോ സോഷ്യൽ മീഡിയ സൈറ്റുകളിൽ വൈറലാകുകയും നിരവധി പേർ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

1930 ഡിസംബർ 10ന് നടന്ന പുരസ്കാര വിതരണ ചടങ്ങിനായി സിവി രാമൻ സ്റ്റോക്ഹോമിലെത്തിയ വീഡിയോ ആണ് നോബേൽ പ്രൈസ് അധികൃതർ പങ്കുവച്ചത്.

“പ്രകാശം വിസരണത്തെക്കുറിച്ചുള്ള പഠനത്തിനും അദ്ദേഹത്തിന്റെ പേരിലുള്ള പ്രഭാവം കണ്ടെത്തിയതിനുമാണ് സിവി രാമന് ഭൗതികശാസ്ത്ര പുരസ്കാരം ലഭിച്ചത്. പ്രകാശത്തിന്റെ തരംഗദൈർഘ്യത്തേക്കാൾ കുറഞ്ഞ കണങ്ങളെ പ്രകാശം കണ്ടുമുട്ടുമ്പോൾ, പ്രകാശം വ്യത്യസ്ത ദിശകളിലേക്ക് വ്യാപിക്കുന്നു. ഉദാഹരണത്തിന്, ലൈറ്റ് പാക്കറ്റുകളും ഫോട്ടോണുകളും ഒരു വാതകത്തിൽ തന്മാത്രകളെ അഭിമുഖീകരിക്കുമ്പോൾ ഇത് സംഭവിക്കുന്നു,” നൊബേൽ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നു.

വീഡിയോ ഓൺ‌ലൈനിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. നിരവധി പേർ ശാസ്ത്രജ്ഞനെ സ്മരിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു.

പ്രകാശ വിസരണത്തെക്കുറിച്ചുള്ള പഠനങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട രാമൻ പ്രഭാവം എന്ന് പേരിട്ട പ്രതിഭാസത്തിനെക്കുറിച്ചുള്ള കണ്ടെത്തലിനുമാണ് 1930ൽ സി വി രാമൻ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം നേടിയത്. ഒരു ശാസ്ത്ര ശാഖയിൽ നോബൽ പുരസ്കാരം നേടിയ ആദ്യ ഏഷ്യക്കാരനായിരുന്നു അദ്ദേഹം. ഡോ. സിവി രാമനെ ധാരാളം ഓണററി ഡോക്ടറേറ്റുകളും സയൻറിഫിക് സൊസൈറ്റി അംഗത്വങ്ങളും നൽകി ആദരിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook