Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ഏറ്റവും ഇഷ്ടപ്പെടാത്ത കമന്റ്; ജാനകിയും നവീനും പറയുന്നു

റാസ്‌പുടിൻ ഡാൻസിലൂടെ ശ്രദ്ധേയരായ ജാനകിയും നവീനും പറയുന്നു

റാസ്‌പുടിൻ ഡാൻസിലൂടെ സോഷ്യൽ മീഡിയയുടെ വൈറൽ താരങ്ങളായി മാറിയിരിക്കുകയാണ് തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ ജാനകിയും നവീനും. ഡാൻസിനു പിന്നാലെ ഇരുവർക്കുമെതിരെ ലവ് ജിഹാദ് ആരോപണം ഉയർന്നതോടെ ജാനകിയ്ക്കും നവീനും ജനപിന്തുണയേറിയിരുന്നു.

ഇപ്പോഴിതാ, ലവ് ജിഹാദ് പോലുള്ള ആരോപണങ്ങളും സോഷ്യൽ മീഡിയയുടെ വിമർശനങ്ങളുമെല്ലാം ഏറ്റുവാങ്ങിയതിനു ശേഷം ജാനകിയും നവീനും നൽകിയ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ഏറ്റവും ഇഷ്ടപ്പെടാത്ത കമന്റ് ഏതായിരുന്നു എന്ന ചോദ്യത്തിന് ‘ഡോക്ടേഴ്സ് ഡാൻസ് കളിക്കാൻ പാടില്ല,’ എന്ന് ഉത്തരം നൽകുകയാണ് ജാനകിയും നവീനും.

അതേ സമയം, ഡോക്ടേഴ്സ് അല്ലെങ്കിൽ ഡാൻസേഴ്സ് എന്ന ചോദ്യത്തിന് ഇരുവരും ഡോക്ടേഴ്സ് എന്നാണ് ഉത്തരം നൽകുന്നത്.

തങ്ങളുടെ കർത്തവ്യത്തിൽ നിന്നും അടിസ്ഥാനപരമായി വ്യതിചലിക്കാൻ ഇരുവരും ആഗ്രഹിക്കുന്നില്ലെന്നും അതേസമയം ഡോക്ടർമാർ ഡാൻസ് ചെയ്യാൻ പാടില്ല എന്ന മുൻവിധിയോട് തങ്ങളുടെ പ്രതിഷേധമെന്നും വ്യക്തമാക്കുകയാണ് ഇരുവരും.

‘‘റാ റാ റാസ്‌പുടിൻ… ലവർ ഓഫ് ദ് റഷ്യൻ ക്വീൻ…’’ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്തുള്ള ജാനകിയുടെയും നവീനിന്റെയും നൃത്തമാണ് ആദ്യം വൈറലായത്. പിന്നാലെ പിന്നാലെയാണ് ഇവർക്കെതിരെ ലവ് ജിഹാദ് ആരോപണവുമായി കൃഷ്ണരാജ് എന്ന അഭിഭാഷകൻ രംഗത്തെത്തി.

“ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം,” എന്നായിരുന്നു കൃഷ്ണണരാജിന്റെ പോസ്റ്റ്.

കലയിൽ പോലും മതവും മതവിദ്വേഷവും തിരയുന്ന അഭിഷാകന്റെ കമന്റിനെ വിമർശിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. അതോടെ വാദങ്ങളും പ്രതിവാദങ്ങളുമായി സോഷ്യൽ മീഡിയ ചർച്ചകൾ ചൂടുപിടിച്ചു.​ “അവരുടെ നൃത്തച്ചുവടുകളിലും മതം ചികഞ്ഞവരുടെ വർഗീയ രോഗത്തിന് മെഡിക്കൽ സയൻസിൽ മരുന്നില്ല,” എന്ന പ്രതികരണവുമായി തൃശൂർ മെഡിക്കൽ കോളേജിൽ നിന്നുള്ളവരും രംഗത്തെത്തിയിരുന്നു.

Read More: എന്തൊരു ചേലാണ്; സോഷ്യൽ മീഡിയ ഏറ്റെടുത്ത മെഡിക്കൽ വിദ്യാർഥികളുടെ ഡാൻസ്, വീഡിയോ

മാനന്തവാടി സ്വദേശി റസാഖിന്റെയും ദിൽഷാദിന്റെയും മകനാണ് നവീൻ റസാഖ്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ ഓം കുമാറിന്റെയും ചൈൽഡ് ഡവലപ്‌മെന്റ് സെന്ററിലെ ഡോക്ടർ മായാദേവിയുടെയും മകളാണ് ജാനകി.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Rapid fire with naveen and janaki viral rasputin dancers

Next Story
‘ഈ വീട്ടിലാണ് ഞാന്‍ ജനിച്ചത്..’ പാണത്തൂരിലെ കുടിലില്‍നിന്ന് ഐഐഎം അസിസ്റ്റന്റ് പ്രൊഫസര്‍ ജനിച്ച കഥ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express