ട്രോളന്മാരുടെ പ്രധാന ഇരയാണ് ബോളിവുഡ് നടൻ രൺവീർ സിങ്. സ്ക്രീനിൽ ആയാലും ജീവിത്തിലായാലും രൺവീർ എന്തു ചെയ്താലും അന്നത്തെ ദിവസം ട്രോളന്മാർക്ക് ആഘോഷമാണ്. രൺവീറിന്റെ പ്രവൃത്തിയിൽ രസകരമായ എന്തെങ്കിലും അവർ കണ്ടെത്തും. എന്നിട്ട് അതിനെ ട്രോളാക്കുകയും ചെയ്യും. അപ്പോഴും രസകരമായ മറ്റൊരു വസ്തുത രൺവീർ ഇതിനെയൊന്നും കണക്കിലെടുക്കാറില്ല എന്നതാണ്. തമാശയായിട്ട് മാത്രമേ താരം ഇതിനെയൊക്കെ കണക്കാക്കാറുളളൂ.

രൺവീറിന്റെ പഴയൊരു ചിത്രമാണ് ഇപ്പോൾ ട്രോളന്മാർ ആഘോഷമാക്കിയത്. ബാത് ടവിൽ നഗ്നയായി രൺവീർ കിടക്കുന്നതാണ് ചിത്രം. നിരവധി കമന്റുകളാണ് ട്വിറ്ററിൽ ചിത്രത്തെക്കുറിച്ച് വരുന്നത്. രൺവീറിന്റെ കാമുകി ദീപിക പദുക്കോണിനെ ചേർത്തുളളതാണ് പല കമന്റുകളും. ദീപിക കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോയതോടെ രൺവീറിന്റെ വസ്ത്രത്തിന് ഇറക്കം കുറഞ്ഞുവെന്നാണ് ഒരു കമന്റ്. ദീപികയുടെ വസ്ത്രം കിട്ടിയില്ലേ എന്നാണ് മറ്റൊരു കമന്റ്.

എപ്പോൾ എടുത്ത ചിത്രമാണിതെന്നോ ഇപ്പോൾ ചിത്രം ട്വിറ്ററിൽ പ്രചരിക്കാൻ കാരണമെന്തെന്നോ വ്യക്തമല്ല. എന്തായാലും ട്രോളന്മാർക്ക് ആഘോഷിക്കാൻ ഒരു ദിവസമായി. ട്രോളന്മാർക്കുളള രൺവീറിന്റെ മറുപടി എന്തായിരിക്കുമെന്നാണ് ഇനി അറിയാനുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ