ഉപജീവനത്തിനായി റെയിൽവേ സ്റ്റേഷനിലിരുന്ന് പാട്ടു പാടുന്ന റാണു മണ്ഡലിന്റെ വീഡിയോ അധികമാരും മറക്കാൻ ഇടയില്ല. സോഷ്യൽ മീഡിയയിൽ റാണുവിന്റെ വീഡിയോ കണ്ട സംഗീതസംവിധായകൻ ഹിമേഷ് രേഷ്മിയ ‘ഹാപ്പി ഹർദി ആൻഡ് ഹീർ’ എന്ന ചിത്രത്തിൽ ‘തേരി മേരി കഹാനി’ എന്ന ഗാനം പാടാൻ അവസരം നൽകിയതോടെ റാണുവിന്റെ ജീവിതം മാറി.

Read Also: ‘തൊടരുത്’,ആരാധികയോട് ദേഷ്യപ്പെട്ട് റാണു മണ്ഡല്‍; വിമര്‍ശനം

തെരുവു ഗായികയിൽനിന്നും സെലിബ്രിറ്റിയായി റാണു വളർന്നു. ഇതോടെ തന്റെ ലുക്കിലും റാണു മാറ്റം വരുത്തി. അൻപതുകാരിയായ റാണുവിന്റെ പുതിയ മേക്കോവറിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്റെ മേക്കോവറിനു പിന്നിലുളളത്. കാൻപൂരിൽ തന്റെ പുതിയ മേക്കോവർ സലൂൺ തുറക്കുന്നതിന്റെ ഭാഗമായാണ് കംപ്ലീറ്റ് മേക്കോവറിനായി റാണുവിനെ സന്ധ്യ ക്ഷണിച്ചത്.

Ranu Mandal, ie malayalam

തന്റെ പുതിയ മേക്കോവറിനെക്കുറിച്ച് ചോദിച്ചപ്പോൾ റാണുവിന്റെ മറുപടി ഇതായിരുന്നു, ”ഞാനാണ് ഇതെന്ന് വിശ്വസിക്കാനാവുന്നില്ല. എന്റെ ലുക്ക് മൊത്തത്തിൽ സന്ധ്യ മാറ്റി. കൂടുതൽ സുന്ദരിയും ആത്മവിശ്വാസം കൂടിയതായും എനിക്ക് തോന്നുന്നു.” എന്തായാലും റാണുവിന്റെ മേക്കോവർ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

Ranu Mandal, ie malayalam

സെൽഫിയെടുക്കാൻ എത്തിയ ആരാധികയോട് റാണു ദേഷ്യപ്പെടുന്ന തരത്തിലുളള വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ആരാധിക ചിരിച്ചുകൊണ്ട് റാണുവിനൊപ്പം സെൽഫിയെടുക്കാൻ ഫോണുമായി അടുത്തേക്ക് നിൽക്കുന്നു. എന്നാൽ, റാണു അതിനു സമ്മതിക്കുന്നില്ല. തന്നെ തൊട്ട ആരാധികയോട് തൊടരുത് എന്ന് റാണു പറയുന്നുണ്ട്. വീഡിയോ കണ്ട നിരവധി പേർ റാണുവിനെ വിമർശിച്ച് രംഗത്തുവന്നിരുന്നു.

Ranu Mandal, ie malayalam

റാണാഘാട്ട് നിവാസിയായ സോഫ്റ്റ്‌വെയർ എൻജിനീയർ അതീന്ദ്ര ചക്രവർത്തിയെന്ന യുവാവ് ജോലിക്കുപോകാനായി സ്റ്റേഷനിലെത്തിയപ്പോൾ യാദൃശ്ചികമായി റാണു, ലത മങ്കേഷ്കർ സൂപ്പർ ഹിറ്റാക്കിയ ‘ഏക് പ്യാർ കാ നഗ്മാ ഹെയ്’ എന്ന ഗാനം ആലപിക്കുന്നത് കേട്ടു. തന്റെ മൊബൈൽ ഫോണിൽ അത് പകർത്തുകയും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയുമായിരുന്നു. റാണുവിന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ അവരുടെ ജീവിതം മാറിമറിയുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook