മലയാളത്തിലെ സെലബ്രിറ്റി അവതാരകരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന മിന്നും താരമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ‘ബിഗ് ബോസ്’ മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും രഞ്ജിനി ഹരിദാസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Read More: ബാലിയിൽ അവധിക്കാലം ആഘോഷിച്ച് രഞ്ജിനി ഹരിദാസും അർച്ചനയും; ചിത്രങ്ങൾ
യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ് രഞ്ജിനി. നേരത്തേ ബാലി ട്രിപ്പിലെ കുറേയധികം ചിത്രങ്ങളും വീഡിയോകളും രഞ്ജിനി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇപ്പോൾ തന്റെ സാഹസികത നിറഞ്ഞ ഒരു വീഡിയോ ആണ് താരം പങ്കുവയ്ക്കുന്നത്. ഒരു പാറക്കെട്ടിന് മുകളിൽ നിന്നും വെള്ളച്ചാട്ടത്തിലേക്ക് എടുത്തു ചാടുന്ന വീഡിയോ.
പോസ്റ്റിന് താഴെ കമന്റുകളുമായി വിജയ് യേശുദാസ്, രഞ്ജിനി ജോസ്, അർച്ചന സുശീലൻ, സയനോര ഫിലിപ്പ്, രചന നാരായണൻകുട്ടി തുടങ്ങിയവരും എത്തി.
മുൻപു തന്നെ പരിചയമുള്ളവരായിരുന്നെങ്കിലും രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്‍ എന്നിവർ അടുത്ത സുഹൃത്തുക്കളായത് ബിഗ് ബോസിന് ശേഷമാണ്. അർച്ചനയോടൊപ്പമായിരുന്നു രഞ്ജിനിയുടെ ഇന്തോനേഷ്യ ട്രിപ്പ്. ഇതിന്റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
മലയാളത്തിലെ ആദ്യ ‘ബിഗ് ബോസി’നെ ഏറെ ആവേശത്തോടെയാണ് മലയാളികൾ എതിരേറ്റത്. ‘ബിഗ് ബോസി’ന്റെ ആദ്യ സീസണിൽ പങ്കെടുത്ത മത്സരാർത്ഥികളെ സംബന്ധിച്ചും ജീവിതത്തിൽ ഏറെ മാറ്റങ്ങൾ കൊണ്ടുവന്ന ഒന്നായിരുന്നു ആ റിയാലിറ്റി ഷോ. പേളി മാണിയും ശ്രീനിഷ് അരവിന്ദും ബിഗ് ബോസ് ഹൗസിൽ വെച്ച് മൊട്ടിട്ട പ്രണയത്തിലൂടെ ജീവിതത്തിൽ ഒന്നായി. ബിഗ് ബോസ് കിരീടം ചൂടിയ സാബുവിനെ കാത്ത് നിരവധി സിനിമാ അവസരങ്ങളെത്തി. അരിസ്റ്റോ സുരേഷിനെ തന്റെ പുതിയ ചിത്രത്തിലേക്ക് ക്ഷണിച്ചത് സംവിധായകൻ രാജീവ് കുമാറാണ്. പ്രൊഫഷണൽ നേട്ടങ്ങൾക്കൊപ്പം തന്നെ ഏറെ സൗഹൃദങ്ങളും നേടിയാണ് ബിഗ് ബോസ് മത്സരാർത്ഥികൾ ആ വീട് വിട്ടത്.