scorecardresearch

Google Trends: ഗൂഗിൾ ട്രെൻഡിൽ ഇടം നേടി രഞ്ജി ട്രോഫി ഫൈനൽ

ഗൂഗിളിന്റെ ഔദ്യോഗീക കണക്കുകൾ പ്രകാരം കഴിഞ്ഞ നാലുമണിക്കൂറിന് ഇടയിൽ 20000-ത്തിലധികം പേരാണ് ഗുഗിളിൽ രഞ്ജി ട്രോഫിയെപ്പറ്റി തിരഞ്ഞത്

ഗൂഗിളിന്റെ ഔദ്യോഗീക കണക്കുകൾ പ്രകാരം കഴിഞ്ഞ നാലുമണിക്കൂറിന് ഇടയിൽ 20000-ത്തിലധികം പേരാണ് ഗുഗിളിൽ രഞ്ജി ട്രോഫിയെപ്പറ്റി തിരഞ്ഞത്

author-image
Trends Desk
New Update
Ranji Trophy

ഗുഗിൾ ട്രെൻഡിൽ ഇടം നേടി രഞ്ജി ട്രോഫി

ചാമ്പ്യൻസ് ട്രോഫി മത്സരത്തിനിടയിലും ഗൂഗിൾ ട്രെൻഡിൽ ഇടം നേടി രഞ്ജി ട്രോഫി ഫൈനൽ. വാശിയേറിയ ഫൈനൽ മത്സരം ആരംഭിച്ചതോടെയാണ് ഗൂഗിളിലും ഏറ്റവുമധികം പേർ രഞ്ജി ട്രോഫിയെപ്പറ്റി തിരയുന്നത്. ഗൂഗിളിന്റെ ഔദ്യോഗീക കണക്കുകൾ പ്രകാരം കഴിഞ്ഞ നാലുമണിക്കൂറിന് ഇടയിൽ 20000-ത്തിലധികം പേരാണ് ഗുഗിളിൽ രഞ്ജി ട്രോഫിയെപ്പറ്റി തിരഞ്ഞത്. മത്സരത്തിന്റെ ലൈവ് അപ്‌ഡേറ്റ്‌സ്, വാർത്തകൾ തുടങ്ങിയവയാണ് ഏറ്റവുമധികം ആളുകൾ തിരഞ്ഞത്. 

Advertisment

കേരളവും വിദർഭയും തമ്മിലാണ് ഫൈനൽ മത്സരം. ടൂർണമെന്റിൽ ഇതുവരെ തോൽവി അറിയാതെയാണ് ഇരുടീമുകളും ഫൈനലിൽ എത്തുന്നത്. ആദ്യ കിരീടമെന്ന ചരിത്ര നേട്ടം തേടിയാണ് കേരളം മത്സരത്തിന് ഇറങ്ങുന്നത്. അതേസമയം, കഴിഞ്ഞ തവണ ഫൈനലിൽ കൈവിട്ട കിരീടം നേടുകയാണ് വിദർഭയുടെ ലക്ഷ്യം. കഴിഞ്ഞ രഞ്ജി ട്രോഫി ഫൈനലിൽ മുംബൈയോട് വിദർഭ തോറ്റിരുന്നു.ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവുമായി ഇറങ്ങുന്ന വിദർഭ കേരളത്തിന് കടുത്ത എതിരാളികളാണ്. എന്നാൽ വൈവിധ്യമേറിയ സാഹചര്യങ്ങളിൽ കളിച്ചുള്ള പരിചയം കേരളത്തിന് മുതൽക്കൂട്ടാകുമെന്നും വിലയിരുത്തലുണ്ട്.

Google Trends Ranji Trophy

ഇരു ടീമുകളും നേർക്കുനേരെത്തുമ്പോൾ കൗതുകകരമായ മറ്റ് ചില പ്രത്യേകതകൾ കൂടിയുണ്ട്. സീസണിൽ ഇതുവരെ മൂന്ന് സെഞ്ചുറികളടക്കം 642 റൺസുമായി വിദർഭ ബാറ്റിങ്ങിന്റെ കരുത്തായ കരുൺ നായർ മലയാളിയാണ്. മറുവശത്ത് വിർഭയുടെ ഇതിനു മുൻപുള്ള രണ്ട് കിരീട നേട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന ആദിത്യ സർവാതെ കേരള നിരയിലുമുണ്ട്. 

നാഗ്പൂർ സ്റ്റേഡിയത്തിലെ സാഹചര്യങ്ങൾ സ്വന്തം കൈവെള്ളയിലെന്ന പോലെ അറിയുന്ന സർവാതെയുടെ സാന്നിധ്യം കേരളത്തിന് മുതൽക്കൂട്ടാണ്. എന്നാൽ രഞ്ജി നോക്കൌട്ടിൽ വിദർഭയോട് കേരളത്തിന്റെ റെക്കോർഡ് മികച്ചതല്ല. 2017-18ൽ വിർഭയോട് ക്വാർട്ടറിൽ തോറ്റ് പുറത്തായ കേരളം അടുത്ത വർഷം സെമിയിലും അവരോട് തോൽവി വഴങ്ങുകയായിരുന്നു. അതിന് മറുപടി നൽകാനുള്ള അവസരം കൂടിയാണ് ഇത്തവണത്തെ ഫൈനൽ.ഫെബ്രുവരി 26 മുതൽ മാർച്ച് രണ്ട് വരെയാണ് രഞ്ജി ട്രോഫി ഫൈനൽ നടക്കുക. രാവിലെ 9.30നാണ് മത്സരം ആരംഭിക്കുന്നത്.

Advertisment

Read More

Trends Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: