/indian-express-malayalam/media/media_files/2026/01/21/mohanlal-ramdamoozhama-bheeman-2026-01-21-17-25-07.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
എം.ടി. വാസുദേവൻ നായരുടെ 'രണ്ടാമൂഴം' സിനിമയായി കാണാനുള്ള വർഷങ്ങളായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ. എംടി എഴുതിയ തിരക്കഥ സിനിമയാക്കാന്‍ നിരവധി സംവിധായകർ ശ്രമിച്ചിരുന്നെങ്കിലും ചര്‍ച്ചകളെല്ലാം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സിനിമ ഉടൻ ഉണ്ടാകുമെന്ന് കഴിഞ്ഞ വർഷം എംടിയുടെ മകൾ അശ്വതി വെളിപ്പെടുത്തിയിരുന്നു.
മഹാഭാരതത്തിലെ ഭീമനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന രണ്ടാമൂഴം കന്നഡ താരം ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുമെന്നും അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഭീമന്റെ വേഷത്തിൽ ഋഷഭ് തന്നെ എത്തുമെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഭീമനായി മോഹൻലാലിനെ അല്ലാതെ മറ്റാരെയും സങ്കൽപ്പിക്കാൻ പോലും ആവില്ലെന്നായിരുന്നു ഇതിനോട് ആരാധകർ പ്രതികരിച്ചത്.
Also Read: ജെഡിയായി നടപ്പിൻ നായകൻ; സൂര്യയുടെ 'മാസ്റ്ററി'ന് കൈയ്യടിച്ച് ആരാധകർ; വീഡിയോ
ഇപ്പോഴിതാ, ഭീമനായി മോഹൻലാലിനെ ചിത്രീകരിച്ചിരിക്കുന്ന ഒരു എഐ വീഡിയോയാണ് സൈബറിടത്ത് കൈയ്യടി നേടുന്നത്. "dw.ai.payanan" എന്ന ഇൻസ്റ്റഗ്രാം പേജാണ് മനോഹരമായ വീഡിയോയ്ക്കു പിന്നിൽ. ആരെയും അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള വീഡിയോ സിനിമ പ്രേമികൾ ഏറ്റെടുത്തുകഴിഞ്ഞു.
Also Read: ഒരു ക്ലീഷേ 'തിരിച്ചുവരവ്'കഥ! ഡാൻസ് മാസ്റ്റർ വിക്രമിന്റെ ജീവിതം!
നിരവധി ലൈക്കുകളും കമന്റുകളുമാണ് വീഡിയോയ്ക്കു ലഭിക്കുന്നത്. "ലാലേട്ടൻ അല്ലാതെ ഇനി വേറൊരാളെ ചിന്തിക്കാൻ കഴിയുമോ?" എന്നാണ് കമന്റ് ബോക്സിൽ ഒരാൾ ചോദിക്കുന്നത്. "രണ്ടാമൂഴം വായിച്ചപ്പോൾ മോഹൻലാലിനെ തന്നെ മനസിൽ കണ്ടാണ് വായിച്ചത്. മറ്റൊരാളെ ആലോചിക്കാൻ പോലും അതിനു ശേഷം പറ്റുന്നില്ല", "ഇതാണ് എംടിയുടെ ഭീമൻ, വേറൊരാൾ ഇനി ഇല്ല," തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്കു ലഭിക്കുന്നത്..
Read More: തേങ്കുറിശ്ശിയിലെ അവസാന ഒടിയനായി മമ്മൂക്ക; മാണിക്യനെ ഏറ്റെടുത്ത് ആരാധകർ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us