ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ശ്രദ്ധാകേന്ദ്രമായി കേരളത്തില്‍ നിന്നുള്ള ഏക വനിത എംപി രമ്യ ഹരിദാസ്. കേരളത്തില്‍ നിന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനെത്തിയ എംപിമാരില്‍ ഏക വനിതാ എംപിയും ഏറ്റവും പ്രായം കുറഞ്ഞ എംപിയും രമ്യ ഹരിദാസാണ്.
Read More: ‘നിങ്ങള്‍ പോരാടുന്നത് ഭരണഘടനയ്ക്ക് വേണ്ടി’; ഒടുവില്‍ ആത്മവിശ്വാസത്തോടെ രാഹുല്‍ മിണ്ടി
കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെയെല്ലാം ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കൊപ്പം നില്‍ക്കുന്ന രമ്യ ഹരിദാസിന്റെ ചിത്രത്തിന് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഒപ്പം നില്‍ക്കുന്ന രമ്യയുടെ ചിത്രങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള ഏക സ്ത്രീ പ്രാതിനിധ്യം ആയതിനാലാണ് ആലത്തൂര്‍ എംപിയായ രമ്യ ഹരിദാസിന് ഇത്ര സ്വീകാര്യത ലഭിക്കുന്നത്.

യുപിഎ അധ്യക്ഷയും റായ്ബറേലി മണ്ഡലത്തിലെ എംപിയുമായ സോണിയ ഗാന്ധിയെ കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. മന്‍മോഹന്‍ സിങാണ് സോണിയ ഗാന്ധിയുടെ പേര് നിര്‍ദേശിച്ചത്. നേരത്തെയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സ്ഥാനം സോണിയ ഗാന്ധിയാണ് കൈകാര്യം ചെയ്തിരുന്നത്. എല്ലാ എംപിമാരും ഒറ്റക്കെട്ടായി സോണിയയെ പിന്തുണച്ചു.

കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം യുപിഎ അധ്യക്ഷയും പാർലമെന്ററി പാർട്ടി അധ്യക്ഷയുമായ സോണിയ ഗാന്ധിയുമായി കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തു തുടരണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടതായാണ് സൂചന.
നിങ്ങളോരോരുത്തരും പോരാടുന്നത് ഭരണഘടനയ്ക്ക് വേണ്ടിയാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ പ്രസംഗിച്ചു. കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്ത ശേഷം യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടര്‍മാര്‍ക്ക് രാഹുല്‍ ഗാന്ധി നന്ദി അറിയിച്ചു.