പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിവാഹ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചെന്നിത്തലയും ഭാര്യ അനിതയും ഒപ്പം രാജീവ് ഗാന്ധിയുമാണ് ചിത്രത്തിൽ ഉള്ളത്. ചിരിച്ച് നമ്രശീഷ്കരായി നിൽക്കുന്ന വധൂവരന്മാർക്ക് ആശംസകൾ നേരുകയാണ് രാജീവ് ഗാന്ധി. ചെന്നിത്തലയുടെ കൈയിൽ അദ്ദേഹം മോതിരമണിയിക്കുന്നുമുണ്ട്.

Read More: എന്റെ ജീവിതത്തിലെ ചാലകശക്തിയായി എന്നും അനിതയുണ്ട്; ഭാര്യയെ കുറിച്ച് രമേശ് ചെന്നിത്തല

Ramesh Chennithala, Rajeev Gandhi, iemalayalam

ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു അദ്ദേഹത്തിന്റെ 34ാം വിവാഹ വാർഷികം. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ കരുത്ത് ഭാര്യ അനിതയാണെന്ന് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞിരുന്നു.

തന്റെ ജീവിതത്തിലെ ചാലകശക്തിയായി ഭാര്യ അനിത എന്നുമുണ്ടെന്നും രമേശ് അനിതയുടെ ക്രിയാത്മക ഇടപെടലുകളാണ് തന്റെ രാഷ്ട്രീയജീവിതത്തിന്റെ പിൻബലമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

“ഇന്ന് വിവാഹ വാര്‍ഷികദിനമായിരുന്നു. പ്രിയപ്പെട്ടവര്‍ പലരും ആശംസകള്‍ അറിയിച്ചു വിളിച്ചപ്പോഴാണ് സത്യത്തില്‍ ഇക്കാര്യം ഓര്‍ക്കുന്നത് തന്നെ. തിരക്കിട്ട പൊതുജീവിതത്തിനിടയില്‍ വിവാഹ ദിനാഘോഷങ്ങള്‍ പലപ്പോഴും ഉണ്ടാകാറില്ല. ഇന്നിപ്പോള്‍ ലോക്ഡൗണ്‍ ആയതു കൊണ്ട് വീട്ടില്‍ തന്നെയാണ്. 34 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അനിത എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. പ്രിയപ്പെട്ട ലീഡര്‍ കെ കരുണാകരന്റെ ആശീര്‍വാദത്തോടെ. എന്റെ ജീവിതത്തിലെ ചാലകശക്തിയായി എന്നും അനിതയുണ്ട്. അവരുടെ ക്രിയാത്മകമായ ഇടപെടലുകളാണ് രമേശ് ചെന്നിത്തല എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ പിന്‍ബലം. അനിതയ്ക്ക് ഒരുപാട് നന്ദി, ആശംസകള്‍. എന്റെ ഈ പ്രിയപ്പെട്ട ജീവിത മുഹൂര്‍ത്തം ഓര്‍മയില്‍ വെച്ച് ആശംസകള്‍ അറിയിച്ച ഓരോരുത്തരോടും എന്റെ സ്‌നേഹം പങ്കുവെക്കുന്നു,” എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook