ആരാണ് വിജയി? ‘സാമ്പാറും, വാഴപ്പിണ്ടിയും’ പിന്നെ ‘ട്രോള്‍ തോരനും’; ലോ അക്കാദമിയിലെ സമരവിജയം നവമാധ്യമങ്ങളില്‍ ആഘോഷമായപ്പോള്‍

സമരം പൂര്‍ണ വിജയമായിരുന്നുവെന്ന് കെഎസ് യു, എബിവിപി തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ അടങ്ങുന്ന സമരസമിതി അവകാശപ്പെടുമ്പോള്‍ തങ്ങള്‍ ഉണ്ടാക്കിയ ധാരണ തന്നെയാണ് ഇപ്പോഴും ഉണ്ടാക്കിയതെന്നാണ് എസ്എഫ്ഐ

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചതോടെ ട്രോളന്മാര്‍ക്ക് ചാകര. സമരം പൂര്‍ണ വിജയമായിരുന്നുവെന്ന് കെഎസ് യു, എബിവിപി തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ അടങ്ങുന്ന സമരസമിതി അവകാശപ്പെടുമ്പോള്‍ തങ്ങള്‍ ഉണ്ടാക്കിയ ധാരണ തന്നെയാണ് ഇപ്പോഴും ഉണ്ടാക്കിയതെന്നാണ് എസ്എഫ്ഐ പറയുന്നത്.

55ca1de5-24ef-4867-8f92-c25da3263148-668x668

ദിവസങ്ങള്‍ക്ക് മുമ്പ് മാനേജുമെന്റുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ ചര്‍ച്ചയ്‌ക്കെടുവില്‍ ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് മാറ്റാമെന്ന് എസ്.എഫ്.ഐയ്ക്ക് ഉറപ്പ് ലഭിച്ചിരുന്നു. എസ്.എഫ്.ഐയുണ്ടാക്കിയ കരാറും ഇന്ന് സംയുക്ത മുന്നണിയുണ്ടാക്കിയ ഉടമ്പടിയും തമ്മിലുള്ള സാമ്യതയെയാണ് എസ്എഫ്ഐ ചൂണ്ടിക്കാട്ടുന്നത്.

16508535_1187340391374050_2552130398892352243_n 16473223_1241007592660954_6132597919128449860_n

എന്നാല്‍ മുന്‍കരാറില്‍ നിന്ന് വ്യത്യസ്തമായി ഇത് സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയാണെന്നും വിദ്യാഭ്യാസ മന്ത്രിയാണ് കരാറില്‍ ഒപ്പിട്ടിരിക്കുന്നതെന്നും പറഞ്ഞാണ് വിദ്യാര്‍ത്ഥി ഐക്യം ആക്രമണങ്ങളെ പ്രതിരോധിക്കുന്നത്. കരാര്‍ ലംഘിക്കപ്പെട്ടാല്‍ സര്‍ക്കാരിന് ഇടപെടാമെന്ന വ്യവസ്ഥയുണ്ടെന്നും പുതിയ പ്രിന്‍സിപ്പാളിന് കാലാവധിയില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കരാര്‍ പഴയത് ആയിരുന്നെങ്കില്‍ പിന്നെ എന്തിന് എസ്എഫ്ഐ വീണ്ടും ഒപ്പിടാന്‍ വന്നൂവെന്നും ഇവര്‍ ചോദിക്കുന്നു.

8362c392-fcbd-4e1c-a35b-86b89628a91e-668x1026

കോളേജ് പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടു കൊണ്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ സമരം. വിദ്യാഭ്യാസ മന്ത്രിയുടെ മധ്യസ്ഥതില്‍ നടന്ന ചര്‍ച്ചയില്‍ പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നും ലക്ഷ്മി നായരെ മാറ്റാന്‍ കോളേജ് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിച്ചത്.

16463493_1840882116191409_8631779541009979178_o

16649438_1424714430894143_6376009455266987156_n

16603091_378640745847667_384081772862551712_n

16603036_1242587882444447_18734630196956962_n

16602856_1471362026215607_8205636902662911848_n

16507875_1300850109981395_7721207393142034710_n

16487666_1269522306449581_6911193372435733917_o

16473363_620590221484889_2005377059401665379_n

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Ramesh chennithala law academy

Next Story
തേങ്ങാ ഉടയ്ക്ക് സ്വാമി! ആരാധകന്റെ കമന്റിന് ടൊവിനോ തോമസിന്റെ ഉരുളയ്ക്ക് ഉപ്പേരി
The moderation of comments is automated and not cleared manually by malayalam.indianexpress.com
X