/indian-express-malayalam/media/media_files/2026/02/28/punjabi-house-ai-video-2026-02-28-19-43-26.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
പഴയകാല സിനിമകളിലെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനരാവിഷ്കരിക്കുന്നത് കാണാൻ പ്രേക്ഷകർക്ക് എന്നും കൗതുകമാണ്. ഇപ്പോഴിതാ മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത 'പഞ്ചാബി ഹൗസി'ലെ രമണനെയും ഗംഗാധരൻ മുതലാളിയേയും വീണ്ടും ആരാധകർക്ക് മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ് ഒരു മനോഹരമായ എഐ വീഡിയോയിലൂടെ.
പഴയ കളിയും ചിരിയുമെല്ലാം മാറി കലിപ്പ് ലുക്കിൽ മാസ്സായാണ് ഇരുവരും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. രജനീകാന്തും കമൽ ഹാസനും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്ന 'KH X RK' എന്ന ചിത്രത്തിന്റെ പ്രൊമോയ്ക്ക് സമാനമായാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
അനിരുദ്ധിന്റെ തകർപ്പൻ ബിജിഎമ്മിനൊപ്പമുള്ള രമണന്റെയും ഗംഗാധരന്റെയും മാസ്സ് എൻട്രിയാണ് വീഡിയോയിൽ ഉള്ളത്. "wild.spell_studio" ആണ് വീഡിയോയ്ക്കു പിന്നിൽ. 1.4 മില്യണിലധികം കാഴ്ചകൾ വീഡിയോ നേടിയിട്ടുണ്ട്. രസകരമായ ധാരാളം കമന്റുകളും പോസ്റ്റിനു ലഭിച്ചിട്ടുണ്ട്. "ഗംഗാധരൻ മുതലാളി ഫയർ ആണെങ്കിൽ രമണൻ വൈൽഡ് ഫയർ" എന്നാണ് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചത്.
Also Read: ചവിട്ടാൻ കാല് ഉയർത്തി ആന; പാപ്പാൻ 'മാസ്' ആയി കുരുക്കിട്ടത് കണ്ടോ? വീഡിയോ വൈറൽ
ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ തുടങ്ങി വൻ താരനിരയുമായി 1998 ൽ തിയേറ്ററുകളിലെത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു പഞ്ചാബി ഹൗസ്. റാഫി മെക്കാർട്ടിൻ തിരക്കഥയൊരുക്കി സംവിധാനംചെയ്ത ചിത്രം ഇന്നും മലയാളികളുടെ മനസ്സിലുണ്ട്. മോഹിനി, ജോമോൾ, ലാൽ, ജനാർദ്ദനൻ, തിലകൻ, എൻ.എഫ് വർഗ്ഗീസ്, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
Read More: 'പഞ്ചി'നെ തിരയൂ; ഗൂഗിളിൽ കാണാം കുഞ്ഞിക്കുരങ്ങന്റെ മാജിക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us