രാജ്യം ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. അതേസമയം തന്നെയാണ് സഹോദര സ്‌നേഹത്തിന്റെ ആഘോഷമായ രക്ഷാബന്ധനും ആഘോഷിക്കപ്പെടുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ സഹോദരങ്ങളാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിന്നും രാഹുല്‍ പിന്മാറിയെങ്കിലും കോണ്‍ഗ്രസിന്റെ മുഖവും നേതാവും രാഹുല്‍ തന്നെയാണ്. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക.

Read More: സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് ഇനി സൗജന്യയാത്ര; നിര്‍ണായക തീരുമാനവുമായി കെജ്‌രിവാൾ

സഹോദര ബന്ധത്തിന്റെ പ്രതീകമായ രക്ഷാബന്ധന്‍ ദിനത്തില്‍ രാഹുല്‍ ഗാന്ധിയോടൊപ്പമുള്ള ബാല്യകാല ചിത്രം പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക ഇന്ന്. നമുക്ക് പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ല. ലോകത്തിലെ ഏറ്റവും നല്ല സഹോദരന്‍ എന്ന അടിക്കുറിപ്പിട്ട് ട്വിറ്ററിലാണ് പ്രിയങ്ക ചിത്രം പങ്കുവച്ചിരിക്കുന്നത്.


നേരത്തെ, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ വേളയില്‍ കാണ്‍പൂര്‍ വിമാനത്താവളത്തില്‍വച്ച് ഇടരുവരും പരസ്പരം കണ്ടപ്പോഴുണ്ടായിരുന്ന സ്നേഹപ്രകടനവും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. രാഹുലിന്റെ തോളില്‍ കൈയ്യിട്ട് നടക്കുന്ന പ്രിയങ്കയുടെ ചിത്രം അന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. രണ്ട് വ്യത്യസ്ത യോഗങ്ങളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും അന്ന്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook