ബോളിവുഡ് സുന്ദരി രാഖി സാവന്തിന് വിവാദങ്ങള്‍ ഒട്ടും പുത്തരിയല്ല. നേരത്തേ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയോട് നടി പ്രണയാഭ്യര്‍ത്ഥന നടത്തിയതും വാര്‍ത്തയായിരുന്നു. “എനിക്ക് വിരാട്ട് കോഹ്‌ലിയെ ഇഷ്ടമാണ്. അനുഷ്ക ഇതുവരെ അത് തുറന്നു സമ്മതിച്ചിട്ടില്ല. പക്ഷെ ഞാനത് തുറന്നു സമ്മതിക്കുന്നു എന്നായിരുന്നു 2015ല്‍ രാഖി പറഞ്ഞത്.

വിരാട്-അനുഷ്ക ദമ്പതിമാരുടെ വിവാഹത്തിന് ശേഷം മൗനം വെടിഞ്ഞ രാഖി ദാമ്പതിമാരോട് ഒരഭ്യര്‍ത്ഥനയും നടത്തുന്നുണ്ട്. തന്‍റെ കോണ്ടം ബ്രാന്‍ഡ് ഉപയോഗിക്കണം എന്നാണ് വിരുഷ്ക ദമ്പതികളോട് രാഖിയ്ക്ക് പറയാനുള്ള കാര്യം.

” വിരാട്ട് കോഹ്‌ലിയും അനുഷ്കയും ഏവര്‍ക്കും പ്രിയപ്പെട്ട ദമ്പതികളാണ്. അവര്‍ വിവാഹ ജീവിതത്തിലേക്കും കടന്നിരിക്കുന്നു. ഞാനവര്‍ക്ക് എന്‍റെ കോണ്ടം സമ്മാനമായി നല്‍കുവാന്‍ ആഗ്രഹിക്കുന്നു. ഉപയോഗിച്ചശേഷം അനുഭവം പങ്കുവയ്ക്കണം, പ്ലേ സേഫ് !” രാഖി സാവന്ത് പറഞ്ഞു.

നേരത്തെ മറ്റൊരു കോണ്ടം കമ്പനിയായ ഡ്യൂറക്സും തങ്ങളുടെ കോണ്ടം പരസ്യപ്പെടുത്തിക്കൊണ്ട് വിരുഷ്ക ദമ്പതിമാര്‍ക്ക് ആശംസകള്‍ നല്‍കിയിരുന്നു. ” ആശംസകള്‍ അനുഷ്ക-വിരാട്, നിങ്ങള്‍ക്കിടയില്‍ ഡ്യൂറക്സ്‌ ഒഴികെ മറ്റൊന്നും കടന്നുവരില്ലെന്ന് ആശംസിക്കുന്നു. ” എന്നായിരുന്നു ഡ്യൂറക്സിന്‍റെ ആശംസ.

സമൂഹ മാധ്യമങ്ങളില്‍ തന്‍റെ ബ്രാന്‍ഡ് ആയ ‘ബെബോയ്’ കോണ്ടത്തിന്‍റെ പ്രചരണത്തില്‍ വ്യാപൃതയാണ് രാഖി സാവന്ത് ഇപ്പോള്‍. പാന്‍, ഊദ്, ചോക്കളേറ്റ് എന്നീ ഫ്ലേവറുകളില്‍ വരുന്ന ബെബോയ് കോണ്ടങ്ങളെ ആര്‍ക്കും മറച്ചുവയ്ക്കാനാകില്ലെന്ന അവകാശവാദവും ഉയര്‍ത്തുന്നുണ്ട് രാഖി. നേരത്തെ പതാഞ്ജലിയുടെ ബാബാ രാംദേവിനോട് കോണ്ടം ഇറക്കുമോ എന്ന് വെല്ലുവിളി ഉയര്‍ത്തിയും രാഖി ശ്രദ്ധ നേടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook