ചെന്നൈ: സമൂഹമാധ്യമങ്ങളിലെ തന്റെ സാന്നിദ്ധ്യം വിപുലീകരിച്ച് തലൈവൻ രജനീകാന്ത്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായാണ് രജനീകാന്ത് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഔദ്യോഗിക പേജ് ആരംഭിച്ചിരിക്കുന്നത്. കബാലി ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചാണ് താരം ഇൻസ്റ്റഗ്രാമിലെ തന്റെ വരവറിയിച്ചത്.

“വണക്കം, വന്തിട്ടേന്ന് സൊല്ല്” എന്നാണ് ഇതിനോടൊപ്പം കുറിച്ചത്. ഞാൻ വന്നിരിക്കുന്നു എന്ന് അവരോട് പറ എന്നാണ് ഇതിന്റെ അർത്ഥം. കബാലിയിലെ ഏറ്റവും കൂടുതൽ പ്രചാരം നേടിയ സ്റ്റൈൽ മന്നന്റെ സംഭാഷണങ്ങളിലൊന്നാണിത്.

തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ ധ്വനി കൂടി ഉയർത്തുന്നതാണ് സ്റ്റൈൽ മന്നന്റെ ആദ്യ ചിത്രത്തോടൊപ്പമുളള വാചകം ഒരു നിലയ്ക്ക് തന്റെ രാഷ്ട്രീയ എതിരാളികൾക്കുളള മറുപടിയായി കൂടി വിലയിരുത്തപ്പെടുന്നു. ഏറ്റവും പ്രചാരമുളള സമൂഹ മാധ്യമങ്ങളിൽ പങ്കുചേരുന്നതിലൂടെ രാഷ്ട്രീയ നയപ്രഖ്യാപനത്തിന് മുൻപ് തന്നെ ജനപിന്തുണ ഉറപ്പാക്കാനുളള ശ്രമത്തിലാണ് രജനീകാന്ത്.

“ട്വിറ്ററിൽ തുടങ്ങാനായിരുന്നു എന്റെ തീരുമാനം. അവിടെയാണ് ലോകത്ത് നടക്കുന്ന എല്ലാ സംഭവങ്ങളെ കുറിച്ചും വ്യക്തമായും വേഗത്തിലും അറിയാൻ സാധിക്കുകയെന്ന് ഞാൻ കരുതി. ഇപ്പോൾ അവിടെ മാത്രമല്ലെന്ന് വ്യക്തമായതോടെയാണ് ഈ മാറ്റം,” സ്റ്റൈൽമന്നൻ പ്രസ്താവനയിൽ പറഞ്ഞു.

ട്വിറ്റർ പേജ് പ്രധാനമായും സിനിമയുടെ പ്രചാരണത്തിന് വേണ്ടി മാത്രമാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook