ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘ഒരു മുത്തശ്ശി ഗദ’ സിനിമയിലെ ചുറു ചുറുക്കുള്ള മുത്തശ്ശിയായി എത്തി മലയാളികളുടെ ഇഷ്ടം കവർന്ന താരമാണ് രാജിനി ചാണ്ടി. അടുത്തിടെ, വെസ്റ്റേണ്‍ കോസ്ട്യുമില്‍, തകർപ്പൻ ലുക്കിലെത്തിയ രാജിനി ചാണ്ടിയുടെ മേയ്ക്ക് ഓവർ ഷൂട്ടും ഏറെ ശ്രദ്ധ നേടിയിരുന്നു.

ഷൂട്ട് ശ്രദ്ധിക്കപ്പെട്ടതിനൊപ്പം തന്നെ ഏറെ നെഗറ്റീവ് കമന്റുകളും ട്രോളുകളും രാജിനി ചാണ്ടിയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നു. വയസ്സാംകാലത്ത് എന്തിനാണ് ഇത്തരം വേഷം കെട്ടലുകൾ എന്നായിരുന്നു ഒരു വിഭാഗം ആളുകളുടെ വിമർശനം. ട്രോളന്മാർക്കും വിമർശകർക്കും ചുട്ടമറുപടി നൽകുകയാണ് രാജിനി ചാണ്ടി ഇപ്പോൾ.

‘ഞാനിത് ആദ്യമായി ചെയ്യുന്ന കാര്യമല്ല, നിങ്ങളൊക്കെ ജനിക്കുന്നതിനു മുൻപു തന്നെ ഇതൊക്കെ പയറ്റിത്തെളിഞ്ഞ ആളാണ്,’ എന്നാണ് രാജിനി ചാണ്ടി പറയുന്നത്. എഴുപതുകൾ മുതൽ മോഡേൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്ന​ ആളാണെന്നും രാജിനി ചാണ്ടി പറയുന്നു.

തലനരയ്ക്കുന്നതല്ലെന്റെ വാർധക്യം എന്ന വരികളെ അക്ഷരാർഥത്തിൽ ഉൾക്കൊണ്ട സ്ത്രീയാണ് രാജിനി ചാണ്ടി. ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറുടെ സ്ത്രീ ശാക്തീകരണം മുൻനിർത്തിയുള്ള ഫോട്ടോഷൂട്ടിലാണ് രാജിനി ചാണ്ടി അടിപൊളി ലുക്കിൽ എത്തിയത്.

 

View this post on Instagram

 

A post shared by Athira (@athirasphotography)

Bigg Boss, Rajini Chandy, photshoot

‘ഒരു മുത്തശ്ശി ഗദ’ സിനിമ കഴിഞ്ഞ ശേഷം ബിഗ് ബോസിൽ കൂടിയും രാജിനി തന്റെ കഴിവ് തെളിയിച്ചു. മലയാളം ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാർത്ഥിയായിരുന്നു രാജിനി. മത്സരത്തിൽനിന്ന് ഇടയ്ക്ക് പുറത്തായെങ്കിലും ‘ഗാന്ധിനഗറിൽ ഉണ്ണിയാർച്ച,’ ‘ദ ഗ്യാംബ്ലർ’ എന്നീ ചിത്രങ്ങളിലൂടെ രാജിനി വീണ്ടും ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു. ഇപ്പോഴിതാ ഒരു കിടിലൻ മേക്കോവറിലാണ് താരം എത്തിയിരിക്കുന്നത്.

Read More: എന്തായാലും പണി പാളി, എന്നാപ്പിന്നെ ഒരു വീഡിയോ ഇട്ടേക്കാം; കോവിഡ് ദിനങ്ങളോർത്ത് അഹാന

Bigg Boss, Rajini Chandy, photshoot

Bigg Boss, Rajini Chandy, photshoot

നീല ജീൻസും ടോപ്പും, ഒപ്പം ലോംഗ് സ്ലീവ് ഷീത്ത് ഡ്രസ്സും ധരിച്ചുകൊണ്ടാണ് നടി ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്.

Bigg Boss, Rajini Chandy, photshoot

ജൂഡ് ആന്റണി ജോസഫിന്റെ ചിത്രമായ ‘ഒരു മുത്തശ്ശി ഗദയിലെ’ രണ്ടു മുത്തശ്ശി കഥാപാത്രങ്ങളിൽ ഒരാൾ രാജിനിയും മറ്റെയാൾ ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മിയുമായിരുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook