scorecardresearch

Google Trends: കാത്തിരിപ്പിനൊടുവില്‍ പ്രഭാസിന്റെ 'രാജാസാബ്' തിയേറ്ററുകളിൽ; ഗൂഗിളിൽ ട്രെൻഡിങ്

പ്രഭാസിനെ നായകനാക്കി മാരുതി സംവിധാനം ചെയ്ത ചിത്രമാണ് 'രാജാസാബ്'

പ്രഭാസിനെ നായകനാക്കി മാരുതി സംവിധാനം ചെയ്ത ചിത്രമാണ് 'രാജാസാബ്'

author-image
Trends Desk
New Update
Rajasaab

പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായ ഏറ്റവും പുതിയ ചിത്രമായ 'രാജാസാബ്' തിയേറ്ററുകളിലെത്തി. ആവേശത്തോടെ കാത്തിരുന്ന ചിത്രത്തിനായി ആരാധകർ വൻ വരവേൽപ്പാണ് ഒരുക്കിയത്. പ്രഭാസ് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചെന്നാണ് സോഷ്യൽ മീഡിയയിലെ ആദ്യപ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. 

Advertisment

അതേസമയം തന്നെ ചിത്രം പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന അഭിപ്രായങ്ങളും സൈബറിടത്ത് ഉയരുന്നുണ്ട്. ഇതിനിടെ ചിത്രം ഗൂഗിളിലും ശ്രദ്ധനേടുകയാണ്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് ഒരു ലക്ഷത്തിലധികം ആളുകളാണ് രാജാസാബ് റിവ്യൂ ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിൾ ട്രെൻഡ്സിലും ഇത് മുന്നിലെത്തിയിട്ടുണ്ട്.

Also Read: ഇടുങ്ങിയ മുറിയിൽ നിന്നും ആരംഭിച്ച ബിസിനസ്‌ ഇന്ന് 13 സ്റ്റാഫും സ്വന്തം കെട്ടിടവും; 'ഓ ബൈ ഓസി'യുടെ വിജയഗാഥയുമായി ദിയ കൃഷ്ണ

റൊമാന്റിക് കോമഡി ഹൊറര്‍ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാരുതിയാണ് രാജാസാബ് സംവിധാനം ചെയ്യുന്നത്. പ്രഭാസിന്‍റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷമാണ് ദി രാജാസാബിലേതെന്നാണ് വിവരം. നിധി അഗര്‍വാള്‍, മാളവിക മോഹന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

Also Read: കുടുംബമില്ലെന്നോ? മഞ്ജുവിന് ഞങ്ങളുണ്ട്,  തകർത്തൂ മുന്നേറൂ പെണ്ണേ: ശോഭന

പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ് രാജാസാബ്. ടി.ജി വിശ്വ പ്രസാദ് നിർമിച്ച ചിത്രത്തിൻ്റെ ക്യാമറ കാർത്തിക് പളനിയും, എഡിറ്റിങ് കോത്തഗിരി വെങ്കിടേശ്വര റാവുവുമാണ് നിർവഹിച്ചിരിക്കുന്നത്.

Read More: മമ്മൂട്ടിയുടെ മകളായും അനിയത്തിയായും ഭാര്യയായും അഭിനയിച്ച നടിയാണ്; ഓർമയുണ്ടോ ഈ ആളെ?

Prabhas Google Trends

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: