ഫ്ലാറ്റ്ഫോമിലേക്ക് വീണ മുതിർന്ന പൗരനെ രക്ഷിച്ച് ആർപിഎഫ് ജവാൻ; വീഡിയോ

ട്രെയിൻ ഫ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കവേ പുറത്തേക്ക് ഇറങ്ങുകയായിരുന്നു

rpf jawan, video, ie malayalam

മുംബൈ: ഫ്ലാറ്റ്ഫോമിലേക്ക് അബദ്ധത്തിൽ വീണ മുതിർന്ന പൗരന്റെ ജീവൻ രക്ഷിച്ച് ആർപിഎഫ് ജവാൻ. മുംബൈയിലെ ദാദർ സ്റ്റേഷനിലായിരുന്നു സംഭവം. ട്രെയിൻ ഫ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കവേ ഉൽഹാസ്നഗർ സ്വദേശിയായ വിജയ് കുമാർ പട്ടേൽ പുറത്തേക്ക് ഇറങ്ങുകയായിരുന്നു.

ഇതിനിടയിൽ ഫ്ളാറ്റ്ഫോമിലേക്ക് വീഴാൻ തുടങ്ങിയ ഇയാളെ ആർപിഎഫ് ജവാനും യാത്രക്കാരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. റെയിൽവേ മന്ത്രി പീയുഷ് ഗോയൽ സംഭവത്തിന്റെ സിസിടിവി വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി പ്രവർത്തിക്കുന്നവരാണ് ആർപിഎഫ്. ആർപിഎഫ് ജീവനക്കാരന്റെ ധീരോചിതമായ പ്രവൃത്തിയാണ് മുതിർന്ന പൗരന്റെ ജീവൻ രക്ഷിച്ചത്. വളരെ പെട്ടെന്നുളള നടപടിയിലൂടെ ഒരു ജീവൻ രക്ഷിച്ച ആർ‌പി‌എഫ് ജീവനക്കാരനെ ഓർത്ത് താൻ അഭിമാനിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Railway protection force jawan saves life of a senior citizen in mumbai520571

Next Story
കാണ്ടാമൃഗമാണ്, പക്ഷേ ക്യൂട്ടാണ് !
The moderation of comments is automated and not cleared manually by malayalam.indianexpress.com