ഇതാണ് ശരിക്കുള്ള ഹീറോയിസം; വീണ്ടും മാതൃക കാട്ടി മയൂർ ഷെൽക്കെ

വീണ്ടും സോഷ്യൽ മീഡിയയിൽ കൈയടി നേടുകയാണ് മയൂർ ഷെൽക്കെ

mayur shelke, railway pointsman save child, railway staff save child from train, mayur shelke donates reward money, good news, viral news, indian express, മയൂർ, മയൂർ ഷെൽക്കെ, മയൂർ ഷിൽക്കെ, ഷെൽക്കെ, ഷിൽക്കെ, ഫേസ്ബുക്ക് വൈറൽ വീഡിയോ, റയിൽവേമാൻ, റെയിൽവേ മന്ത്രി, പിയുഷ് ഗോയൽ, വൈറൽ പോസ്റ്റ്, ട്രെയിൻ അപകടം,

മുംബൈയിലെ ഒരു റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് വീണ കുട്ടിയെ റെയിൽവേ ജീവനക്കാരൻ മയൂർ ഷെൽക്കെ സാഹസികമായി രക്ഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു ജിവൻ രക്ഷിക്കാനായി സ്വന്തം ജീവൻ പോലും പണയംവച്ച് വെല്ലുവിളി ഏറ്റെടുത്ത ഷെൽക്കെയെ നിരവധി പേർ അഭിനന്ദിക്കുകയും ചെയ്തു.

സെൻട്രൽ റെയിൽവേയുടെ പോയിന്റ്മാനാണ് മയൂർ ഷെൽക്കെ. ഇപ്പോൾ വീണ്ടും ഓൺലൈനിൽ കൈയടി നേടിയിരിക്കുകയാണ് ഷെൽക്കെ. കുട്ടിയുടെ ജീവൻ രക്ഷിച്ചതിന് റെയിൽവെ നൽകിയ അവാർഡ് തുകയുടെ ഒരു പങ്ക് താൻ സംരക്ഷിച്ച കുട്ടിക്ക് സംഭാവന ചെയ്തിരിക്കുകയാണ് ഷെൽക്കെ.

ഷെൽക്കെയുടെ ധീരമായ പ്രവർത്തനത്തെ റെയിൽ‌വേ മന്ത്രി പീയൂഷ് ഗോയൽ പ്രശംസിച്ചിരുന്നു. സെൻട്രൽ റെയിൽ‌വേയുടെ അദ്ദേഹത്തിന് 50,000 രൂപ സമ്മാനമായി നൽകുകയും ചെയ്തു. ഇപ്പോൾ, ആ പണത്തിന്റെ പകുതിയും താൻ രക്ഷിച്ച കുട്ടിയുടെ കുടുംബത്തിന് നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

Read More: ട്രാക്കിലേക്ക് വീണ കുട്ടിയുടെ ജീവൻ രക്ഷിച്ച് റയിൽവേ ജീവനക്കാരൻ; അഭിനന്ദിച്ച് മന്ത്രി, വീഡിയോ

“ആ കുട്ടിയുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനുമായി ഈ തുകയുടെ പകുതി ഞാൻ നൽകും. അവന്റെ കുടുംബം സാമ്പത്തികമായി സുസ്ഥിരതയുള്ളതല്ലെന്ന് ഞാൻ മനസ്സിലാക്കി. അതിനാലാണ് ഞാൻ ഈ തീരുമാനമെടുത്തത്, ”ഷെൽക്കെ എഎൻഐ വാർത്താ ഏജൻസിയോട് പറഞ്ഞു.

“ഇത് കോവിഡ് -19 മഹാമാരിയുടെ പ്രയാസകരമായ സമയമാണ്, പണം സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ നൽകുന്ന ചെക്കുകൾ ആ അമ്മയ്ക്കും കുഞ്ഞിനും കൈമാറാം. അല്ലെങ്കിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റാർക്കെങ്കിലും നൽകാം,” അദ്ദേഹം നേരത്തെ സാമൂഹ്യ മാധ്യമങ്ങളിൽ പറഞ്ഞിരുന്നു.

Read More: ഉടായിപ്പ് പൊളിച്ചടുക്കി ഫിറോസ്ക്ക; നിങ്ങള് പൊളിയാണ് എന്ന് മലയാളീസ്

മുംബൈ വാങ്ങാനി റെയിൽവേ സ്റ്റേഷനിൽ അപകടത്തിൽപെട്ട ഒരു കുട്ടിയെയായിരുന്നു ഷെൽക്കെ രക്ഷിച്ചത്. സംഭവത്തിന്റെ സിസിടിവി വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. കുട്ടി അമ്മയോടൊപ്പം പ്ലാറ്റ്‌ഫോമിലൂടെ നടന്ന് വരുന്നതും, പ്ലാറ്റഫോമിലേക്ക് വീണു പോകുന്നതും റെയിൽവേ ജീവനക്കാരൻ കുട്ടിയെ രക്ഷിക്കുന്നതും റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു.

Read More: നിറവയറുമായി പൊരിവെയിലത്ത് ഡിഎസ്‌പി; കൈയ്യടി നേടി കൃത്യനിര്‍വ്വഹണം: വീഡിയോ

സ്റ്റേഷനിൽ റെയിൽവേമാനായി ജോലി ചെയ്യുന്ന മയൂർ ഷെൽകെ കുട്ടിയെ ട്രാക്കിൽ നിന്നും വാരിയെടുത്ത് ജീവൻ രക്ഷിച്ചക്കുകയായിരുന്നു. അമ്മയുടെ കൈ പിടിച്ചു റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെ നടന്ന് വരുന്ന കുട്ടി പതിയെ റെയിൽവേ ട്രാക്കിനു സമീപത്തേക്ക് നടക്കുകയും പ്ലാറ്റ്‌ഫോമിൽ നിന്ന് ട്രാക്കിലേക്ക് വീഴുന്നതും, ഇത് കണ്ട് ട്രാക്കിലൂടെ ഓടി വന്ന് കുട്ടിയെ വാരിയെടുത്ത് ഷെൽകെ പ്ലാറ്റഫോമിലേക്ക് ചാടി കുട്ടിയെ അമ്മയെ ഏൽപ്പിക്കുന്നത് തൊട്ട് പുറകെ സൂപ്പർഫാസ്റ്റ് ട്രെയിൻ അതിവേഗത്തിൽ കടന്ന് പോകുന്നതുമാണ് വീഡിയ ദൃശ്യങ്ങളിലുള്ളത്

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Railway pointsman mayur shelke donates half of reward money to child he saved

Next Story
ഉടായിപ്പ് പൊളിച്ചടുക്കി ഫിറോസ്ക്ക; നിങ്ങള് പൊളിയാണ് എന്ന് മലയാളീസ്Firoz Chuttippara, Firoz Palakkad, Village Flood Channel, Unique Mud Fishing Using Coca Cola and Egg, ഫിറോസ്, ഫിറോസ് ചുട്ടിപ്പാറ, കൊക്കക്കോള മീൻപിടിത്തം, കൊക്കക്കോള മീൻപിടുത്തം, ഫിറോസ് പാലക്കാട്, വില്ലേജ് ഫുഡ് ചാനൽ, Malayalam Youtubers, Malayali Youtubers, Firoz and Ratheesh, ഫിറോസും രതീഷും, Malayali Vloggers, Malayalai Youtubers, മലയാളി യൂട്യൂബർമാർ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com